വിസ മാറ്റാൻ ഒമാനിൽ എത്തിയ മലയാളി ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു

മസ്കത്ത്​: ദുബൈയിൽനിന്നും വിസ മാറ്റത്തിനായി എത്തിയ തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി. വട്ട കരിക്കകം രാജീവ്‌ ഗാന്ധി നഗറിലെ സിബി (41) ആണ്​ അൽഖുവൈറിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചത്​.

മൃതദേഹം മസ്കത്ത്​ കെ.എം.സി.സി അൽഖുവൈർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് അയച്ചു.

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽഐനിൽ നിര്യാതനായി

അൽഐൻ: മലപ്പുറം കുണ്ടൂർ മച്ചിൻചേരി വീട്ടിൽ മുഹമ്മദ് സുഹൈർ (30) ഹൃദയാഘാതത്തെ തുടർന്ന് അൽഐനിൽ നിര്യാതനായി. അൽഐൻ ക്ലോക്ക് ടവറിനടുത്തുള്ള പച്ചക്കറി കടയിൽ ജോലിചെയ്തിരുന്ന ഇദ്ദേഹം ഞായറാഴ്ച രാത്രിയാണ് മരിച്ചത്.

മുഹമ്മദ് സുഹൈർ 

നടപടിക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച്ച രാത്രി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സന്നദ്ധ പ്രവർത്തകർ അറിയിച്ചു. പിതാവ്: മൊയ്തീൻ മച്ചിൻചേരി. മാതാവ്: കുഞ്ഞിപാത്തുമ്മ. ഭാര്യ: അമീന അഫ്ന. സഹോദരൻ: സകരിയ്യ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.