മസ്കത്ത്: സമുദ്ര സസ്തനി സർവേ പദ്ധതിയുടെ നാലാം ഘട്ടത്തിന് മുസന്ദം ഗവർണറേറ്റിലെ ഖസബ് വിലായത്തിൽ തുടക്കമായി. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ പരിസ്ഥിതി അതോറിറ്റി നടപ്പാക്കുന്ന പദ്ധതി ഒക്ടോബർ 31വരെ തുടരും. റിസർവിനുള്ളിലെ ജീവിവർഗങ്ങളുടെ വിതരണ ചാർട്ടിന്റെ സമാഹാരം ഉൾപ്പെടെ, മുസന്ദത്തിലെ നാഷനൽ നാച്വർ പാർക്കിൽ സമുദ്ര സസ്തനികളുടെ സമഗ്രമായ ഡാറ്റാ ബേസ് വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
മുസന്ദം നാഷണൽ പാർക്ക് നേച്ചർ റിസർവിൽ ഉൾപ്പെടുത്തിയിട്ടുള്ള സർവേ, മോണിറ്ററിങ് പ്രോഗ്രാമുകളുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് പരിസ്ഥിതി അതോറിറ്റിയുടെ പ്രോജക്ട് ടീം മേധാവി എൻജിനീയർ ഐദ ബിൻത് ഖലഫ് അൽ ജബ്രിയ പറഞ്ഞു.
അറേബ്യൻ ഗൾഫുൾപ്പെടുന്ന സുൽത്താനേറ്റിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം നിരവധി ഇനം സമുദ്ര സസ്തനികൾ ഇവിടെയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാച്വർ കൺസർവേഷനിലെ എൻവയൺമെന്റൽ സിസ്റ്റം ടെക്നീഷ്യൻ ഹമദ് ബിൻ സലേം അൽ ഹുസൈനി പറഞ്ഞു.
ഒമാൻ കടലും അറബിക്കടലും സമുദ്ര സസ്തനികൾ സമുദ്ര പരിസ്ഥിതിയുടെ ആവാസവ്യവസ്ഥയുടെ ആരോഗ്യം നിലനിർത്തുന്നതിന് സംഭാവന ചെയ്യുന്നു. സമുദ്ര സസ്തനികളുടെ സാന്നിധ്യവും പുനരുൽപാദനവും അറിയാൻ സഹായിക്കുന്ന ഡേറ്റ പഠിക്കാനും വിശകലനം ചെയ്യാനും ആവശ്യമായ എല്ലാ കഴിവുകളും പരിശ്രമങ്ങളും ഉപയോഗപ്പെടുത്താൻ പരിസ്ഥിതി അതോറിറ്റി ഉദ്ദേശിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.