ദുബൈ: വെസ്റ്റേൺ ഇന്‍റർനാഷനൽ ഗ്രൂപ്പിന് കീഴിലുള്ള ഡിസ്കൗണ്ട് സെന്‍റർ ആയ മാർക്ക് ആൻഡ് സേവ് സൗദിക്ക് പിന്നാലെ ഒമാനിൽ രണ്ടാമത്തെ ഷോറൂം തുറന്നു. മറ്റേത് സ്ഥാപനങ്ങൾ നൽകുന്നതിനേക്കാലും മികച്ച ഷോപ്പിങ് അനുഭവമാണ് ഉപഭോക്താക്കൾക്ക് മാർക്ക് സേവ് വാഗ്ദാനം ചെയ്യുന്നത്. സന്ദർശകർക്ക് ഗുണമേൻമയും മുടക്കുന്ന പണത്തിനുള്ള മൂല്യവും മാർക്ക് സേവ് ഉറപ്പു നൽകുന്നു.
ജി.സി.സി രാജ്യങ്ങളിൽ ഗ്രൂപ്പിന്‍റെ ആറാമത്തെ ഷോറൂമാണ് മസ്കത്തിലേത്. സൗദി, യു.എ.ഇ, കൂവൈത്ത് എന്നീ രാജ്യങ്ങളിലും മാർക്ക് സേവിന്‍റെ ഷോറൂമുകൾ പ്രവർത്തിക്കുന്നുണ്ട്. ജൂൺ 19ന് ഒമാനിലെ ബർക്കയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വെസ്റ്റേൺ ഇന്‍റർനാഷനൽ ഗ്രൂപ്പ് ചെയർമാൻ കെ.പി ബഷീർ, വെസ്റ്റേൺ ഇന്‍റർനാഷനൽ ഗ്രൂപ്പ് സി.ഇ.ഒ നവാസ് ബഷീർ, ഡയറക്ടർമാരായ ഫായിസ് ബഷീർ, കെ. പി നൗഫൽ, അബ്ദുള്ള അംറി (പി.ആർ.ഒ, എം ആൻഡ് എസ്), സയ്യിദ് ഖാലിദ് അൽ ബുസൈദി (സ്പോൺസർ), അൽ ശൈഖ് അലി സലാഹ് മുഹമ്മദ് അൽ ബലുഷി (എക്സ്. ബ്രിഗേഡിയർ, റോയൽ ഒമാൻ) എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.