മസ്കത്ത്: മധുരമൂറുന്ന ഒമാനി ഇൗത്തപ്പഴങ്ങളുടെ മാർക്കറ്റിങ് ഒൗട്ട്ലെറ്റുകൾ ഒമാൻ അവന്യൂസ് മാളിൽ കഴിഞ്ഞ ദിവസം ആരംഭിച്ചു. ഫർദ്, ഖേനിസി ബെർണി,ഹാൻഡൽ ബുനാരംഗ, ഖസബ്, മജ്ഹൗൾ തുടങ്ങി വ്യത്യസ്തങ്ങളായ ഇൗത്തപ്പഴങ്ങളും മറ്റ് മൂല്യവർധിത ഉൽപന്നങ്ങളും ഇവിടെ നിന്നും വാങ്ങാൻ കഴിയുമെന്ന് കാർഷിക സമ്പത്ത്, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിലെ മാർക്കറ്റിങ്, കാർഷിക വ്യവസായ വകുപ്പ് ഡയറക്ടർ എൻജിനീയർ ഹാദിയ ബിൻത് ജുമഅ അൽ ബലൂഷി പറഞ്ഞു. ഇൗത്തപ്പഴങ്ങളുടെ പ്രാദേശിക ഉൽപാദനം വർധിപ്പിക്കുന്നതിനും ഗുണനിലവാരം ഉയർത്തുന്നതിനും വിപണനത്തിനുമായി നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും അവർ പറഞ്ഞു സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിൽ നിന്നുള്ള 40 കർഷകർ, നിർമാതാക്കൾ, ഈത്തപ്പഴ സംസ്കരണ യൂനിറ്റുകളുടെ ഉടമകളും മറ്റുമാണ് ഒകടോബർ 31വരെ നടക്കുന്ന പരിപാടികളിൽ പെങ്കടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.