മസ്കത്ത്: മസ്ജിദു റബാത്തിൽ ഇൗ വർഷം നോമ്പുതുറക്ക് തിരക്കേറെ. നാന്നൂറോളം പേരാണ് ഒാരോ ദിവസവും ഇവിടെയെത്തുന്നത്. കഴിഞ്ഞ വർഷം വരെ നോമ്പ് സമയത്ത് കാര്യമായ തിരക്കില്ലാത്ത പള്ളിയായിരുന്നു ഇവിടം. ചെറിയ പള്ളിയായ ഇവിടെ മുമ്പ് പള്ളിക്ക് അകത്തുതന്നെ ഉൾക്കൊള്ളാവുന്ന ആളുകളാണ് ഉണ്ടായിരുന്നത്.
ഇത്തവണ പള്ളിക്ക് പുറത്തും സൗകര്യം ഒരുക്കിയിട്ടുണ്ട്. വിദേശികളും സ്വദേശികളും ഇവിടെ നോമ്പുതുറക്ക് വരും. വിദേശികൾ മോര്, ഈത്തപ്പഴം, വെള്ളം എന്നിവയും വിവിധതരം വിഭവങ്ങളും കൊണ്ടുവരും. നോമ്പുതുറക്ക് ശേഷം കടക്ക് ചായയും ഒമാനി കാവയും വിതരണം ചെയ്യും. വാദി കബീറിലേക്കുപോകുന്ന വഴിയിൽ ഷെറാട്ടൺ ഹോട്ടലിനു മുമ്പ് സ്റ്റാൻഡേഡ് ചാർട്ടർ ബാങ്കിന് പുറകിലാണ് ഈ പള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.