മസ്കത്ത്: ഷോപ്പിങ്ങിനായി സൂപ്പർമാർക്കറ്റുകളിലും റീെട്ടയിൽ ഒൗട്ട്ലെറ്റുകളിലുമെല്ലാം പോകുന്നവർ ഇനി മുഖാവരണവും കൈയുറയും നിർബന്ധമായി ധരിക്കണം. ഇവ ധരിക്കാതെ വരുന്നവർക്ക് ഒൗട്ട്ലെറ്റുകളിലേക്ക് പ്രവേശനം അനുവദിക്കരുതെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിർദേശിച്ചു. കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണ് തീരുമാനം. ഇതോടൊപ്പം തെർമൽ സ്കാനറുകൾ അടക്കം സംവിധാനങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കളുടെ ശരീര താപനില പരിശോധിക്കണമെന്നത് നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിനായി സർക്കാർ നിർദേശിച്ച മുൻകരുതലുകൾ ചില ഉപഭോക്താക്കൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവ നിർബന്ധമാക്കുന്നതെന്ന് അതോറിറ്റിയിലെ കൺസ്യൂമർ സർവിസസ് ആൻറ് മാർക്കറ്റ് മോണിറ്ററിങ് വിഭാഗം ഡെപ്യൂട്ടി ചെയർമാൻ ഒമർ ബിൻ ഫൈസൽ അൽ ജഹ്ദമി പറഞ്ഞു. സ്വയം സംരക്ഷണം ഉറപ്പാക്കാനും മറ്റുള്ളവരുടെ സംരക്ഷണത്തിനുമായി എല്ലാവരും നിർബന്ധമായും മുഖാവരണവും കൈയുറയും ധരിക്കണം. റീെട്ടയിൽ ഒൗട്ട്ലെറ്റുകൾ കോവിഡിെൻറ സാമൂഹിക വ്യാപനത്തിന് ഏറ്റവുമധികം സാധ്യതയുള്ള സ്ഥലങ്ങളാെണന്നത് കൂടി കണക്കിലെടുത്താണ് ഇൗ നിയന്ത്രണമെന്നും അൽ ജഹ്ദമി പറഞ്ഞു. നേരത്തേ മവേല സൻട്രൽ ഫ്രൂട്ട്സ് ആൻറ് വെജിറ്റബിൾ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർ നിർബന്ധമായും മാസ്കും ഗ്ലൗസും ധരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു.
ശരീര താപനില 37.5 ഡിഗ്രി സെൽഷ്യസിൽ കൂടുതലുള്ളവർക്ക് മാളുകളിലേക്കും ഷോപ്പിങ് സെൻററുകളിലേക്കും പ്രവേശനം അനുവദിക്കരുതെന്ന് മസ്കത്ത് നഗരസഭയും നിർദേശിച്ചിട്ടുണ്ട്. സാമൂഹിക അകലം, ജീവനക്കാർക്ക് സംരക്ഷണ ഉപകരണങ്ങൾ, തുടങ്ങിയ ആരോഗ്യ മാർഗ നിർദേശങ്ങൾ നഗരസഭ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പാലിക്കാത്ത സ്ഥാപനങ്ങളിൽ നിന്ന് അഞ്ഞൂറ് റിയാൽ പിഴ ചുമത്തും. സ്ഥാപനം മൂന്ന് ദിവസം അടച്ചിടുകയും ചെയ്യും. കുറ്റകൃത്യം ആവർത്തിക്കുന്ന പക്ഷം രണ്ടായിരം റിയാൽ പിഴ ചുമത്തുകയും സ്ഥാപനം പത്ത് ദിവസം അടച്ചിടുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.