മസ്കത്ത്: കോവിഡ്രോഗികളുടെ എണ്ണം ദിവസവും ഉയരുന്നത് കണക്കിലെടുത്ത് മത്ര വി ലായത്തിൽ ഇന്നുമുതൽ രോഗ നിർണയത്തിന് പി.സി.ആർ (പോളിമറൈസ് ചെയിൻ റിയാക്ഷൻ) ടെസ് റ്റ് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. മുഹമ്മദ് അൽ സഇൗദി പറഞ്ഞു. വ്യാഴാഴ്ചവരെയുള്ള കണക്കനുസരിച്ച് 457 പേർക്കാണ് മൊത്തം രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 211 പേർ വിദേശികളാണ്. മത്ര വിലായത്തിൽ മാത്രം 206 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 160 പേരും വിദേശികളാണ്. വ്യാഴാഴ്ച റിപ്പോർട്ട് ചെയ്ത 38ൽ 31 കേസുകളും മത്രയിലാണ്. കോവിഡ് നിർണയവും ചികിത്സയും സ്വദേശി, വിദേശി ഭേദെമന്യേ എല്ലാവർക്കും സൗജന്യമാണ്. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതമിെൻറ നിർദേശപ്രകാരമാണീ നടപടി. സ്വദേശി, വിദേശി ഭേദമില്ലാതെയാണ് രോഗികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ രാജ്യം കൈകാര്യംചെയ്യുന്നത്. കോവിഡിെൻറ സമൂഹവ്യാപനം തടയാൻ ബന്ധപ്പെട്ട രാജ്യങ്ങളിലെ അംബാസഡർമാർ ഇക്കാര്യം ഒമാനിലുള്ള തങ്ങളുടെ പൗരന്മാരിൽ എത്തിക്കണമെന്നും സുപ്രീംകമ്മിറ്റിയുടെ ഒാൺലൈൻ വാർത്തസമ്മേളനത്തിൽ ആരോഗ്യമന്ത്രി അഭ്യർഥിച്ചു. രോഗനിർണയത്തിനായുള്ള പരിശോധന സംബന്ധിച്ച് ഇന്നുമുതൽ മത്ര വിലായത്തിൽ വിവിധ ഭാഷകളിൽ അറിയിപ്പുകൾ നൽകും.
ഏത് ഹെൽത്ത് സെൻററിലാണ് പോകണമെന്നതടക്കം വിവരങ്ങൾ ഉൾപ്പെടുത്തിയുള്ളതാകും അറിയിപ്പ്. പരിശോധനക്ക് എത്തുന്നവരോട് തിരിച്ചറിയൽ കാർഡ് ചോദിക്കില്ല. പരമാവധി ആളുകളെ പരിശോധനക്ക് വിധേയമാക്കുകയാണ് ലക്ഷ്യം. 33 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. റോയൽ ആശുപത്രിയിലെയും അൽനഹ്ദയിലെയും തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നതിൽ ഏറെയും വിദേശികളാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ബാക്കിയുള്ളവരെല്ലാം ഇൻസ്റ്റിറ്റ്യൂഷനൽ/ ഹോം ക്വാറൻറീൻ സംവിധാനങ്ങളിലാണ്. വീടുകളിൽ സമ്പർക്ക വിലക്കിന് സൗകര്യമില്ലാത്തവർക്ക് ആരോഗ്യ വകുപ്പ് പ്രത്യേകം സംവിധാനം ഒരുക്കി നൽകുന്നുണ്ട്. ഒമാനിൽ വൈറസ്ബാധ ഇനിയും പാരമ്യതയിൽ എത്തിയിട്ടില്ല. ഇൗ മാസം അവസാനത്തോടെയാകും പാരമ്യതയിൽ എത്തുക. വിദേശത്തുനിന്ന് എത്തിയ വിദ്യാർഥികൾക്കും അവരുമായി ബന്ധപ്പെട്ടവർക്കും രോഗബാധ ദൃശ്യമായിട്ടുണ്ട്. മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞനിരക്കിലാണ് ഒമാനിൽ കോവിഡ് ബാധിതരിലെ മരണനിരക്ക് എന്നത് ആശ്വാസകരമാണ്. വിദേശ തൊഴിലാളികൾക്കിടയിലെ രോഗവ്യാപനം തടയുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.