മസ്കത്ത്: ദോഫാർ, ശർഖിയ ഗവർണറേറ്റ് നിവാസികളിലെ വൻകുടൽ കാൻസർ ബാധക്ക് പ്രധാ ന കാരണം മാംസ ഉപയോഗമാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ റോയൽ ആശുപത്രിയിലെ നാഷനൽ ഒാേങ്കാളജി സെൻറർ തള്ളിക്കളഞ്ഞു. ചുവന്ന മാംസം അഥവാ മാട്ടിറച്ചി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പച്ചക്കറിക്കും ഗോതമ്പ് റൊട്ടിക്കും ഒപ്പമോ ചോറിന് ഒപ്പമോ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
വൻകുടൽ അർബുദത്തിന് ജനിതക ഘടകങ്ങൾ, വ്യായാമക്കുറവ്, പുകവലി, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണശീലം എന്നിവയും കാരണങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അർബുദബാധ, കാരണങ്ങൾ തുടങ്ങിയവയെക്കുറിച്ച് ആരോഗ്യ മന്ത്രാലയത്തിനുകീഴിലുള്ള കാൻസർ റിസർച് ആൻഡ് ഇൻവെസ്റ്റിഗേഷൻ കമ്മിറ്റിയുടെ വിവരങ്ങളാണ് എടുക്കേണ്ടതെന്നും നാഷനൽ ഒാേങ്കാളജി സെൻറർ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.