മസ്കത്ത്: എണ്ണ, വാതക മേഖലയിലെ സ്വദേശിവത്കരണത്തിന്റെ ശ്രമങ്ങളും സംരംഭങ്ങളും ചർച്ച ചെയ്യാനായി യോഗം ചേർന്നു. വിവിധ മേഖലകളിലെ തൊഴിലവസരങ്ങൾ നൽകുന്നതിന് പിന്തുണക്കുന്നതിനായി ചുമതലപ്പെടുത്തിയ ടെക്നിക്കൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നത്.
തൊഴിൽ മന്ത്രാലയം അണ്ടർസെക്രട്ടറി ശൈഖ് നാസർ അമർ അൽ ഹൊസ്നി അധ്യക്ഷതവഹിച്ചു. എണ്ണ, വാതക മേഖലയിലെ തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുള്ള കമ്മിറ്റിയുടെ പങ്കും ഈ മേഖലയിലെ ഒമാനൈസേഷൻ നിരക്ക് ഉയർത്തുന്നതിനുള്ള ശ്രമങ്ങളും യോഗം എടുത്തുപറഞ്ഞു. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയവുമായി ബന്ധപ്പെട്ട തൊഴിൽ കണക്കുകളും അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.