മസ്കത്ത്: യുനൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ തീവ്രവാദ വിരുദ്ധ കോഓഡിനേറ്റർ എലിസബത്ത് റിച്ചാർഡ് വിദേശകാര്യ മന്ത്രാലയത്തിലെ പൊളിറ്റിക്കൽ അഫയേഴ്സ് അണ്ടർസെക്രട്ടറി ഷെയ്ഖ് ഖലീഫ അലി അൽ ഹാർത്തിയുമയി കൂടിക്കാഴ്ച നടത്തി.
മേഖലയിലെ വികസനങ്ങളെക്കുറിച്ച് ഇരുവിഭാഗവും അഭിപ്രായങ്ങൾ കൈമാറി. തീവ്രവാദ വിരുദ്ധ മേഖലയിൽ ഒമാനും യു.എസും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും സംസാരിച്ചു. ഒമാനിലെ അമേരിക്കൻ അംബാസഡർ അന എസ്ക്രോഗിമയും വിദേശകാര്യ മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.