മസ്കത്ത്: രാജ്യത്തെ മൊബൈൽ ബ്രോഡ്ബാൻഡ് സേവനത്തിന്റെ ഏറ്റവും ഉയർന്ന ഡൗൺലോഡ് സ്പീഡ് രേഖപ്പെടുത്തിയത് സഹം വിലായത്തിൽ. രാജ്യത്തെ വിവിധ ദാതാക്കൾ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ടി.ആർ.എ) റിപ്പോർട്ടിലാണ് ഇതു പറയുന്നത്. 4ജി സേവനങ്ങളുടെ ഏറ്റവും ഉയർന്ന കവറേജ് നിരക്ക് മത്ര വിലായത്തിലാണ്.
കഴിഞ്ഞ വർഷം, ദിബ്ബ, സഹം, ബർക, മുത്ര, അൽ മുദൈബി, ജഅലൻ ബാനി ബു അലി, ബഹ്ല, യാങ്കുൽ, മഹ്ദ, ദുകം, താഖ എന്നിങ്ങനെ വിലായത്തുകൾ സന്ദർശിച്ചാണ് സർവേ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
പ്രത്യേക അളവെടുപ്പ് ഉപകരണങ്ങളും രീതികളും ഉപയോഗിച്ചാണ് ടി.ആർ.എ സർവേകൾ നടത്തിയത്. കവറേജ് ലെവൽ, ഡേറ്റ ഡൗൺലോഡ് ചെയ്യുന്ന വേഗം, വിജയകരമായ കാളുകൾ തുടങ്ങിയ കാര്യങ്ങളാണ് പരിഗണിച്ചിരുന്നത്.
കഴിഞ്ഞ വർഷത്തെ ആദ്യ ആറുമാസങ്ങളിൽ 526, 531 ഹോം ഫിക്സഡ് ബ്രോഡ്ബാൻഡ് സബ്സ്ക്രിപ്ഷനുകളിൽ 21ശതമാനവും 5ജി വയർലെസ് വഴിയായിരുന്നു. അതേസമയം 49 ശതമാനം ഫിക്സഡ് ബ്രോഡ്ബാൻഡ് സബ്സ്ക്രിപ്ഷനുകൾ മസ്കത്ത് ഗവർണറേറ്റിലാണ്.
രാജ്യത്തെ ടെലികമ്യൂണിക്കേഷൻ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനായി 2022ൽ 12ചട്ടങ്ങളാണ് ടി.ആർ.എ പുറപ്പെടുവിച്ച്. 4ജി, 5ജി തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾക്കായി സേവനദാതാക്കൾക്ക് 3ജി സ്പെക്ട്രം കപ്പാസിറ്റികൾ ഉപയോഗിക്കാവുന്ന തരത്തിൽ 3ജി നെറ്റ്വർക്കുകൾ ക്ലോസ് ചെയ്യാനുള്ള പരിപാടിയുണ്ടെന്നും ടി.ആർ.എ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.