മസ്കത്ത്: 34 വർഷത്തെ പ്രവാസ ജിവിതത്തിന് വിരാമമിട്ട് കണ്ണൂർ സ്വദേശിയായ മോഹൻ കരിവെള്ളൂർ നടണഞ്ഞു. 1987 പകുതിയോടെയാണ് ഇദ്ദേഹം ഒമാനിൽ എത്തുന്നത്. സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയിലായിരുന്നു ജോലി. പിന്നീട് പല കമ്പനികളിലും പ്രവർത്തിച്ചു. ഒയാസിസ് വാട്ടർകമ്പനിയിൽ ഇരുപത്തി രണ്ടര വർഷത്തെ സേവനത്തിനുശേഷമാണ് വിരമിച്ചത്. ഒമാനിലെ നിരവധി സാമൂഹികക്ഷേമ പ്രവർത്തനങ്ങളിലും കല സാംസ്കാരിക പ്രവർത്തനങ്ങളിലും ഇദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു.
കൈരളി പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സെക്രട്ടറി, സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. പല നാടകങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഒമാനിൽ പൊതുരംഗത്തു പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രവർത്തനത്തിെൻറ ഭാഗമായി പലർക്കും ജോലി നേടിക്കൊടുക്കാൻ സാധിച്ചത് മറക്കാൻ പറ്റാത്ത ഒാർമയാണ്. കൈരളി ആർട്സ് ക്ലബ് ഓമാനും കേരള വിങ്ങും ഒയാസിസ് വാട്ടർ കമ്പനിയും യാത്രയയപ്പ് നൽകി. രോഹിണി മോഹനനാണ് ഭാര്യ. മക്കൾ: മേഘ മോഹൻ, റിയ മോഹൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.