ഒമാനിൽ നിന്ന്​ അയച്ച വാഹനങ്ങൾ സുഡാനിൽ വിതരണത്തിനായി എത്തിച്ചപ്പോൾ

സുഡാനിലേക്ക്​ കൂടുതൽ ദുരിതാശ്വാസ വസ്​തുക്കൾ അയച്ചു

മസ്​കത്ത്​: സുഡാനിലേക്ക്​ കുടുതൽ ദുരിതാശ്വാസ വസ്​തുക്കൾ അയച്ചതായി ഒമാൻ ചാരിറ്റബിൾ ഒാർഗനൈസേഷൻ അറിയിച്ചു. വെള്ളപ്പൊക്കം ദുരിതം വിതച്ച സുഡാനിലേക്ക്​ ഇത്​ നാലാം തവണയാണ്​ സാധനങ്ങൾ അയക്കുന്നത്​.

പുതുതായി അയച്ച സാധനങ്ങൾ 4000 കുടുംബങ്ങൾക്ക്​ ഉപകാരപ്പെടുമെന്ന്​ ഒമാൻ ചാരിറ്റബിൾ ഒാർഗനൈസഷൻ അറിയിച്ചു. റോയൽ ഒമാൻ നേവിയുടെ കപ്പലിലും ദുരിതാശ്വാസ വസ്​തുക്കൾ എത്തിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.