മസ്കത്ത്: അവസാനിക്കാത്ത ജീവിത പ്രയാസങ്ങളിൽ മനസ്സുതളർന്ന അവസ്ഥയിലാണ് ബർക്കയിൽ കോഫിഷോപ്പ് നടത്തുന്ന മഹ്ബൂബ്. ബർക്ക റുമൈസിൽ കോഫിഷോപ്പ് നടത്തിവരുന്ന തൃശൂർ കൈപ്പമംഗലം സ്വദേശിയായ ഇദ്ദേഹത്തിെൻറ മാതാവ് ഗുരുതരമായ അപസ്മാര ബാധയെ തുടർന്ന് റൂവി ബദർ അൽ സമ ആശുപത്രിയിൽ വെൻറിലേറ്ററിലാണ്. ആശുപത്രിയിൽ ചികിത്സ ചെലവിലേക്ക് ഞായറാഴ്ച രാവിലെ 3000 റിയാൽ അടക്കാനായി പറഞ്ഞിരിക്കുകയാണെങ്കിലും ഇദ്ദേഹത്തിെൻറ കൈവശമുള്ളത് വെറും നൂറ് റിയാൽ മാത്രമാണ്.
കഴിഞ്ഞ ഡിസംബർ മൂന്നിനാണ് മാതാവിനെയും സഹോദരിയെയും മഹ്ബൂബ് ഒമാനിലേക്ക് കൊണ്ടുവരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അസുഖം കൂടിയതും പിന്നീട് ഗുരുതരാവസ്ഥയിലായതും. 71കാരിയായ ഇദ്ദേഹത്തിെൻറ മാതാവ് രഹ്ന ബീഗം കഴിഞ്ഞ 35 വർഷമായി േരാഗക്കിടക്കയിലാണ്. ടി.ബിയിലാണ് തുടക്കമെന്ന് മഹ്ബൂബ് പറയുന്നു. പിന്നീട് അത് അപസ്മാരത്തിലേക്ക് വഴിമാറുകയായിരുന്നു. രണ്ട് മാസത്തിലൊരിക്കൽ ശക്തമായ അപസ്മാരം വരുന്നതിനാൽ അന്നുമുതൽ മരുന്നിലാണ് ജീവിതം. മാതാവിെൻറ ചികിത്സക്കായി നാട്ടിലെ വീടും സ്ഥലവുമടക്കം വിൽപന നടത്തിയതിന് പുറമെ നല്ല തുക കടബാധ്യതയുമുണ്ട്. ചികിത്സകളുടെ ഫലമായി ഇടക്കാലത്ത് കുറച്ചുനാൾ ആശ്വാസം ലഭിച്ചിരുന്നെങ്കിലും സഹോദരെൻറ അപകടമരണത്തെ തുടർന്ന് സ്ഥിതി വീണ്ടും വഷളാവുകയും കിടപ്പിലാകുന്ന അവസ്ഥയിലുമെത്തി.
അപസ്മാരത്തിന് പിന്നാലെ ഉയർന്ന പ്രമേഹം, രക്തസമ്മർദം, വൃക്ക തകരാർ തുടങ്ങിയ പ്രശ്നങ്ങളുമുണ്ട്. റൂവി ഹോണ്ട റോഡിലും ബർക്ക റുമൈസിലുമായി കോഫി ഷോപ്പ് നടത്തിയിരുന്ന മഹ്ബൂബിെൻറ വരുമാനത്തിൽ ജീവിച്ചുപോവുകയായിരുന്നു. എന്നാൽ, ബിസിനസ് നഷ്ടത്തിലായതിനെ തുടർന്ന് ഹോണ്ട റോഡിലെ സ്ഥാപനം അടച്ചു. ബർക്കയിലെ സ്ഥാപനത്തിലാകെട്ട കോവിഡ് ലോക്ഡൗണിെൻറ ഭാഗമായി വരുമാനവും കുറഞ്ഞു. എന്നിരുന്നാലും നാട്ടിലേക്ക് പോകാൻ കഴിയാത്ത തനിക്ക് ഒപ്പം നിൽക്കണമെന്ന ഉമ്മയുടെ ആഗ്രഹം കണക്കിലെടുത്ത് കടം വാങ്ങിയാണെങ്കിലും രണ്ടുപേരെയും ഒമാനിലേക്ക് കൊണ്ടുവരുകയായിരുന്നെന്നും മഹ്ബൂബ് പറഞ്ഞു. ഒമാനിലെത്തിയുള്ള ആദ്യ ദിവസങ്ങളിൽ ആരോഗ്യനില മെച്ചപ്പെട്ടതാണ്.
കഴിഞ്ഞ വെള്ളിയാഴ്ച ചെറുതായി വിറക്കുന്നതായി കണ്ടെങ്കിലും തണുപ്പിെൻറ അസ്വസ്ഥത കൊണ്ടായിരിക്കുമെന്ന് കരുതി. പിന്നീട് ചൊവ്വാഴ്ചയായതോടെ അബോധാവസ്ഥയിലാവുകയായിരുന്നു. അപസ്മാരത്തിന് അനുസരിച്ച് ഷുഗർ നില ഉയർന്നതാണ് പ്രശ്ന കാരണമായതെന്ന് മഹ്ബൂബ് പറഞ്ഞു. ഇപ്പോൾ ശരീരം മുഴുവൻ ഇൻഫെക്ഷൻ ഉള്ള അവസ്ഥയാണുള്ളത്. എന്ത് ചെയ്തിട്ടാണെങ്കിലും ഉമ്മയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന ആഗ്രഹമാണ് മഹ്ബൂബിന് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.