മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിലെ വാദി ബാനി ഖാലിദിൽ പൈതൃക ടൂറിസം മന്ത്രാലയം സംഘടിപ്പിച്ച മൗണ്ടൻ ഹൈക്കിങ് സമാപിച്ചു. ദ്വിദിന പരിപാടിയിൽ രാജ്യത്തുടനീളമുള്ള വിവിധ ഗവർണറേറ്റുകളിൽനിന്നും പ്രദേശങ്ങളിൽനിന്നുമായി 150ലധികം ആളുകളാണ് പങ്കെടുത്തത്.
മൗണ്ടൻ വാക്കിങ് പ്രവർത്തനങ്ങളിലെ സുരക്ഷയും, മൗണ്ടൻ വാക്കിങ്, ക്യാമ്പിങ് പ്രവർത്തനങ്ങളിൽ പിന്തുടരുന്ന പ്രധാന വശങ്ങൾ പങ്കാളികളെ പരിചയപ്പെടുത്തുക തുടങ്ങിയവയായിരുന്നു പരിപാടിയുടെ ലക്ഷ്യം. വാദി ബാനി ഖാലിദിലെ പ്രകൃതിരമണീയമായ തടാകത്തിൽനിന്നാണ് യാത്രയുടെ ആദ്യദിനം ആരംഭിച്ചത്. അൽ സഹഫ്, അൽ സഫ, അൽ മേസെം, ഹയിൽ അൽ നഖ എന്നിവയുൾപ്പെടെ നിരവധി ഗ്രാമങ്ങളിലൂടെ 20 കിലോമീറ്റർ ദൂരം താണ്ടിപർവത ഗ്രാമമായ ഹ്ലൂത്തിലാണ് യാത്ര അവസാനിച്ചത്. രണ്ടാം ദിവസം യാത്ര ഹ്ലൂട്ട് ഗ്രാമത്തിൽനിന്നാണ് യാത്ര ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.