മസ്കത്ത്: പൊതുമേഖല ഗതാഗത കമ്പനിയായ മുവാസലാത്ത് സോഹാർ, സലാല വിലായത്തുകളി ൽ വെള്ളിയാഴ്ച ആഭ്യന്തര ബസ് സർവിസ് ആരംഭിച്ചു. സോഹാർ വിലായത്തിൽ രണ്ട് റൂട്ടുകളി ലും സലാല വിലായത്തിൽ ഒരു റൂട്ടിലുമാണ് സർവിസ്. സോഹാർ തുറമുഖം-സോഹാർ റോയൽ ഹോസ് പിറ്റൽ, സല്ലാൻ-സുവൈറ റൗണ്ടെബൗട്ട് റൂട്ടുകളിലാണ് സോഹാറിൽ സർവിസ് നടത്തുക. സലാ ല വിമാനത്താവളം മുതൽ സലാല തുറമുഖംവരെയാണ് സലാലയിലെ ബസ് റൂട്ട്.
സലാല വിമാനത്താ വളം-സലാല തുറമുഖം, സോഹാർ തുറമുഖം-സോഹാർറോയൽ ഹോസ്പിറ്റൽ റൂട്ടുകളിൽ രണ്ട് സേ ാണുകളാണുള്ളത്. സലാല തുറമുഖം മുതൽ സുൽത്താൻ ഖാബൂസ് പള്ളിവരെയും സോഹാർ തുറമുഖം മുതൽ അൽ ഗശ്ബ സ്ട്രീറ്റ്വരെയും സോൺ ‘എ’യാണ്. സലാല സുൽത്താൻ ഖാബൂസ് പള്ളിമുതൽ സലാല വിമാനത്താവളംവരെയും സോഹാർ ഗശ്ബ സ്ട്രീറ്റ് മുതൽ സോഹാർ റോയൽ ഹോസ്പിറ്റൽവരെയുമാണ് സോൺ ‘ബി’. സല്ലാൻ-സുവൈറ റൗണ്ടെബൗട്ട് റൂട്ടിൽ ഒരു സോൺ മാത്രമേയുള്ളൂ. ഒരു സോണിലെ യാത്രക്ക് 200 ബൈസയും രണ്ട് സോണുകളിലുമായുള്ള യാത്രക്ക് 300 ബൈസയുമാണ് ചാർജ്. വ്യാഴാഴ്ചവരെ ജനങ്ങൾക്ക് സൗജന്യ യാത്ര നടത്താം.
സലാല വിമാനത്താവളം-സലാല തുറമുഖം റൂട്ടിൽ ദോഫാർ സർവകലാശാല, അൽസാദ സ്പോർട്സ് കോംപ്ലക്സ്, അൽ ഹാസില റൗണ്ടെബൗട്ട്, 23 ജൂലൈ സ്ട്രീറ്റ്, സുൽത്താൻ ഖാബൂസ് പള്ളി, അൽ നഹ്ദ സ്ട്രീറ്റ്, സലാല പാർക്ക്, അൽ റബാത് സ്ട്രീറ്റ്, ഒൗഖാദ് റൗണ്ടെബൗട്ട്, സലാല ക്ലബ്, അൽ ഖുറം റൗണ്ടെബൗട്ട്, സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് മറ്റു സ്റ്റോപ്പുകൾ.
സോഹാർ തുറമുഖം-േസാഹാർ ഹോസ്പിറ്റൽ റൂട്ടിൽ ഗദൻ, ഫൽജ് അൽ ഖബേൽ, അൽ മക്റം സ്ട്രീറ്റ്, അൽ ഗശ്ബ സ്ട്രീറ്റ്, സുൽത്താൻ ഖാബൂസ് സ്ട്രീറ്റ്, പഴം-പച്ചക്കറി മാർക്കറ്റ്, സോഹാർ മാർക്കറ്റ്, കോർണിഷ് പാർക്ക്, അൽഗോമ മാർക്കറ്റ്, അൽ വഖ്ബ സ്ട്രീറ്റ്, സോഹാർ മുനിസിപ്പാലിറ്റി, സോഹാർ െമഡിക്കൽ േകാംപ്ലക്സ്, സോഹാർ പാലം, വാദി ഹെയ്ബി സ്ട്രീറ്റ്, ഫാർമേഴ്സ് മാർക്കറ്റ്, ഇൻറർനാഷനൽ എക്സിബിഷൻ സെൻറർ എന്നിവിടങ്ങളിലാണ് സ്േറ്റാപ്പുകൾ. സലാൻ-സുവൈറ റൗണ്ടെബൗട്ട് റൂട്ടിൽ അൽ താരിഫ് സ്ട്രീറ്റ്, അൽ വാഖിബ സ്ട്രീറ്റ്, സോഹാർ മുനിസിപ്പാലിറ്റി, സോഹാർ മെഡിക്കൽ കോംപ്ലക്സ്, ഒമാനി വിമൻ അസോസിയേഷൻ, ഗീൽ അൽ ഷബോൽ റൗണ്ടെബൗട്ട്, അൽ നൂർ സ്ട്രീറ്റ്, അൽ സവാഹിറ റൗണ്ടെബൗട്ട് എന്നിവിടങ്ങളിൽ സ്േറ്റാപ്പുണ്ടാകും.
സലാലയിലും സോഹാറിലും സാധാരണ ദിവസങ്ങളിൽ രാവിലെ ആറു മുതൽ രാത്രി 11.30വരെ അര മണിക്കൂർ ഇടവിട്ട് സർവിസുണ്ടാകും. വാരാന്ത്യദിനങ്ങളിലും പൊതു അവധിദിവസങ്ങളിലും രാവിലെ ഏഴു മുതൽ രാത്രി 11.30 വരെയായിരിക്കും സർവിസ്. യാത്രക്കാർക്ക് ബസിൽനിന്ന് ടിക്കറ്റെടുക്കാൻ സാധിക്കും. പുതിയ ബസുകളാണ് സർവിസിന് ഉപയോഗിക്കുന്നത്. ഒമാൻ ടെൽ മുഖേന ബസുകളിൽ സൗജന്യ വൈഫൈ ലഭ്യമാകും.
സലാലയിലും സോഹാറിലും ബസ് സർവിസുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആഭ്യന്തര ബസ് സർവിസ് ആരംഭിച്ചത് യാത്രക്കാർക്ക് ഏറെ അനുഗ്രഹമാണെന്നും കുറഞ്ഞ ചെലവിൽ സുഗമയാത്ര സാധ്യമാകുമെന്നും സലാലയിലും സോഹാറിലുമുള്ളവർ അഭിപ്രായപ്പെട്ടു. മുവാസലാത്തിെൻറ സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിരവധി പേർ അഭിനന്ദനമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.