മു​ഗ്‌​സൈ​ൽ ബീ​ച്ച് 

സഞ്ചാരികൾക്കായി മുഗ്‌സൈൽ ബീച്ച് നവീകരിക്കും

മസ്കത്ത്: വിനോദസഞ്ചാരികളെ ആകർഷിക്കാനായി ദോഫാർ ഗവർണറേറ്റിലെ മുഗ്‌സൈൽ ബീച്ച് നവീകരിക്കും. ഒമ്രാൻ ഗ്രൂപ്പിന്റെയും ദോഫാർ മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ പൈതൃക, ടൂറിസം മന്ത്രാലയമാണ് ആവിഷ്കരിച്ചത്. സഞ്ചാരികൾക്ക് ഗവർണറേറ്റിന്‍റെ മനോഹാരിത നുകരാൻ സാധിക്കുന്നവിധത്തിലാണ് പദ്ധതിയെന്ന് അധികൃതർ അറിയിച്ചു.

ആദ്യഘട്ടത്തിൽ പാർക്കിങ് സൗകര്യങ്ങളോടുകൂടിയ കുടുംബ വിനോദ സ്ഥലം, ഇവന്റ് ഏരിയ, ഭക്ഷണ പാനീയങ്ങൾ വിൽക്കുന്നതിനുള്ള ബൂത്തുകൾ, റസ്റ്റാറന്റുകൾ, ബീച്ചിൽ വിപുലമായ നടപ്പാത തുടങ്ങിയവ ഒരുക്കും. രണ്ടാം ഘട്ടത്തിൽ മറൈൻ സ്പോർട്സ്, അഡ്വഞ്ചർ പാർക്കുകൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ എന്നിവ നിർമിക്കും.

ദോഫാർ ഗവർണറേറ്റിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് മുഗ്‌സൈൽ ബീച്ച്. സലാലയിൽനിന്ന് ഇവിടേക്ക് എളുപ്പത്തിലെത്താൻ പ്രധാന സ്ഥലങ്ങളിൽ സൂചന ബോർഡ് സ്ഥാപിക്കും.

ഗവർണറേറ്റിനെ വർഷം മുഴുവനും സുസ്ഥിര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന നിരവധി ടൂറിസം പദ്ധതികളിൽ ഒന്നാണിതെന്ന് ഹെറിറ്റേജ് ആൻഡ് ടൂറിസം ഡയറക്ടർ ജനറൽ ഖാലിദ് ബിൻ അബ്ദുല്ല അൽ അബ്രി പറഞ്ഞു.

Tags:    
News Summary - Mughsail beach will be renovated for tourists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.