മുലദ ഇന്ത്യൻ സ്​കൂളിൽ  സ്​ഥാനാരോഹണച്ചടങ്ങ് സംഘടിപ്പിച്ചു 

ഖ​ദ​റ: മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ കൗ​ൺ​സി​ലി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളു​ടെ സ്​​ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ്​ സ്​​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന  ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. സ്​​കൂ​ൾ മാ​നേ​ജ്മ​​െൻറ്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ് ഹ​സ​ൻ ഭ​ദ്ര​ദീ​പം​കൊ​ളു​ത്തി പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ക​ൺ​വീ​ന​ർ ഫെ​ലി​ക്സ്​ വി​ൻ​സ​​െൻറ്,  അ​ക്കാ​ദ​മി​ക്  ഐ.​ടി ഇ​ൻ ചാ​ർ​ജ് അ​ങ്കൂ​ർ ഗോ​യ​ൽ, സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ ഷെ​രീ​ഫ്, വൈ​സ്​​പ്രി​ൻ​സി​പ്പ​ൽ വി.​എ​സ്. സു​രേ​ഷ്, കോ​ഒാ​ഡി​നേ​റ്റ​ർ  ഡോ.​ലേ​ഖ.​ഒ.​സി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 

സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ ഷെ​രീ​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞു. പ്രി​ൻ​സി​പ്പ​ൽ, കൗ​ൺ​സി​ൽ കോ​ഒാ​ഡി​നേ​റ്റ​ർ പ്ര​മോ​ദ് ജോ​യ് എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. പ്രി​ൻ​സി​പ്പ​ൽ പ്ര​തി​ജ്​​ഞാ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. അ​തി​ഥി​ക​ൾ​ക്ക്​ ഒ​പ്പം അ​ക്കാ​ദ​മി​ക് സൂ​പ്പ​ർ വൈ​സ​ർ ടി. ​ഹ​രീ​ഷ്, കെ.​ജി. സൂ​പ്പ​ർ വൈ​സ​ർ സ​യി​ദാ​ഖാ​ൻ, അ​ധ്യ​പ​ക​രാ​യ പ്ര​മോ​ദ് ജോ​യ്, സി.​കെ പ്ര​വീ​ൺ, ആ​നി ജോ​യ്(​എ​ച്ച്.​ഒ.​ഡി  കൗ​ൺ​സി​ല​ർ മെം​ബ​ർ) തു​ട​ങ്ങി​യ​വ​ർ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ​ക്ക് ബാ​ഡ്ജ് അ​ണി​യി​ച്ചു. തു​ട​ർ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ ഗാ​നം ആ​ല​പി​ച്ചു. എ​സ്.​എം.​സി പ്ര​സി​ഡ​ൻ്റ് സി​ദ്ദീ​ഖ് ഹ​സ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.  ഹെ​ഡ്ബോ​യ് ​െക. ​ഫ​ഹ​ദ് റ​ഹ്​​മാ​ൻ, ഹെ​ഡ്ഗേ​ൾ ശ്രീ​ല​ക്ഷ്മി ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

Tags:    
News Summary - mulada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.