മ​സ്ക​ത്ത്​ ന​ഗ​ര​ത്തി​ലെ ചാ​രി​റ്റി ബോ​ക്സു​ക​ളി​ലൊ​ന്ന്

മസ്കത്ത് നഗരത്തിലെ ചാരിറ്റി ബോക്സുകൾ നീക്കണമെന്ന് മുനിസിപ്പാലിറ്റി

മ​സ്ക​ത്ത്​: വ​സ്ത്ര​ങ്ങ​ളും മ​റ്റും ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ മ​സ്ക​ത്ത്​ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച ചാ​രി​റ്റി ബോ​ക്സു​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന്​ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലും ജ​ന​വാ​സ മേ​ഖ​ല​യി​ലും ഗ​താ​ഗ​ത ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്നു എ​ന്ന കാ​ര​ണ​ത്താ​ലാ​ണ് പെ​ട്ടി​ക​ൾ നീ​ക്കം ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

ഇ​വ നീ​ക്കം ചെ​യ്യാ​ൻ ഒ​രു വ​ര്‍ഷ​മാ​ണ് മ​സ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം പെ​ട്ടി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി ന​ൽ​കു​ന്ന​തും നി​ർ​ത്തി​വെ​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള പെ​ട്ടി​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സം​ഘ​ട​ന​ക​ൾ, അ​സോ​സി​യേ​ഷ​നു​ക​ൾ എ​ന്നി​വ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​താ​യി മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Municipality to remove charity boxes in Muscat city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.