മസ്കത്ത്: മുസന്ദം ഗവർണറേറ്റിലെ പ്രധാനപ്പെട്ട പദ്ധതികളുടെ പൂർത്തീകരണം ചർച്ചചെയ്യാനായി ഒമാൻ വിഷൻ 2040 ഫോളോ-അപ് കമ്മിറ്റി യോഗം ചേർന്നു. ഗവർണർ സയ്യിദ് ഇബ്രാഹിം സഈദ് അൽ ബുസൈദി അധ്യക്ഷതവഹിച്ചു.
ഭവനം, ഗതാഗതം, വാണിജ്യം, വ്യവസായം, ടൂറിസം പ്രമോഷൻ, ലോജിസ്റ്റിക്സ്, മുനിസിപ്പാലിറ്റി തുടങ്ങി ഗവർണറേറ്റിലെ വിവിധ മേഖലകളിലെ വികസന പദ്ധതികൾ യോഗത്തിൽ ചർച്ചചെയ്തു. മുൻകാല നേട്ടങ്ങൾ അവലോകനം ചെയ്യുകയും വിവിധ വികസനവശങ്ങളെ സ്പർശിക്കുകയും ചെയ്തതായി മുസന്ദം ഗവർണറേറ്റിലെ ഹൗസിങ് ആൻഡ് അർബൻ പ്ലാനിങ് ഡയറക്ടർ ജനറൽ എൻജിനീയർ അലി അഹ്മദ് അൽ മഷാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.