മസ്കത്ത്: ദുകമിലേക്കുള്ള ബസ് ചാർജ് പകുതിയായി കുറച്ച് ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത്. മസ്കത്ത്-ദുകം റൂട്ടില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍വിസുകളിലാണ് ഇൗ സേവനം ലഭ്യമാകുക. ഡിസംബര്‍ വരെ ഒരു ഭാഗത്തേക്കുള്ള ടിക്കറ്റിന് 2.750 റിയാലാണ് നിരക്ക്. നേരത്തെ 5.500 റിയാലായിരുന്നു.
രാവിലെയാണ് മസ്കത്തില്‍നിന്ന് ദുകമിലേക്കും അവിടെനിന്ന് മസ്കത്തിലേക്കും സര്‍വിസുകളുള്ളത്. അസൈബ ബസ് സ്റ്റേഷനില്‍നിന്നാണ് ദുകമിലേക്കുള്ള സർവിസ് തുടങ്ങുക. മുവാസലാത്ത് വെബ്സൈറ്റ് വഴിയും ബസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് നേരിട്ടും ടിക്കറ്റ് സ്വന്തമാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.