മസ്കത്ത്: വായനയുടെ വസന്തവുമായി മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള വരുന്നു. അടുത്തവർഷം ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് നാലുവരെയായിരിക്കും പുസ്തകമേള നടക്കുകയെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചു. ഇത്തവണ കൂടുതൽ പുതുമയോടെയായിരിക്കും മേള നടക്കുകയെന്നും മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായും ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. അബ്ദുല്ലാഹ് ബിന്‍ നാസിര്‍ അല്‍ ഹര്‍റാസി പറഞ്ഞു.
കോവിഡ് വിട്ടൊഴിഞ്ഞ ആശ്വാസത്തെ തുടർന്ന് ഈ വർഷം വിപുലമായ രീതിയിൽ പുസ്തകമേള നടന്നിരുന്നു. വായനക്കാരിൽനിന്നും പ്രസാധകരിൽനിന്നും മികച്ച പ്രതികരണമായിരുന്നു മേളക്ക് ലഭിച്ചിരുന്നത്. മലയാളം, അറബി, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിലുള്ള പുസ്തകങ്ങള്‍ ഇത്തവണയും മേളയിലുണ്ടാകും. ചരിത്രം, സാഹിത്യം, കഥാസമാഹാരങ്ങള്‍, കവിതാസമാഹാരം, സംസ്കാരം, മതം തുടങ്ങിയ മേഖലകളില്‍നിന്നുള്ള പുസ്തകങ്ങള്‍ കൊണ്ട് സമ്പന്നമാകും പുസ്തകമേള. എഴുത്തുകാരും സാഹിത്യകാരന്മാരും പങ്കെടുക്കുന്ന ചര്‍ച്ചകളും മേളയുടെ ഭാഗമായുണ്ടാകും. എഴുത്തുകാരുടെ സംഗമങ്ങളും നടക്കും. പുതിയ പുസ്തകങ്ങളുടെ പ്രകാശനവും മേളയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.