ജീവിതച്ചെലവ്​ കുറഞ്ഞ മൂന്ന്​ ജി.സി.സി നഗരങ്ങളിൽ മസ്​കത്തും

മസ്​കത്ത്​: ജീവിതച്ചെലവ്​ കുറഞ്ഞ മൂന്ന്​ ജി.സി.സി നഗരങ്ങളിൽ മസ്​കത്തും. ആഗോള നഗരങ്ങളിലെ ജീവിതച്ചെലവ്​ അടിസ്​ഥാനമാക്കിയുള്ള മെർസറി‍െൻറ കോസ്​റ്റ്​​ ഓഫ്​ ലിവിങ്​ സിറ്റി റാങ്കിങ്ങിലാണ്​ മസ്​കത്ത്​ സ്​ഥാനം പിടിച്ചത്​. ഗൾഫ്​ മേഖലയിൽ നിന്ന്​ കുവൈത്ത്​ സിറ്റിയും ദോഹയുമാണ്​ മസ്​കത്തിന്​ മുന്നിലായി ഉള്ളത്​.

ആഗോളതല പട്ടികയിൽ 209 നഗരങ്ങളെയാണ്​ ഉൾപ്പെടുത്തിയിട്ടുള്ളത്​. ഇതിൽ കുവൈത്ത്​ സിറ്റി 115ാമത്​. കഴിഞ്ഞ വർഷത്തെ പട്ടികയിൽ നിന്ന്​ കുവൈത്ത്​ രണ്ട്​ സ്​ഥാനങ്ങൾ താഴത്തെത്തി. ദോഹ കഴിഞ്ഞ വർഷത്തേതിൽ നിന്ന്​ 21 സ്​ഥാനവും താഴെയെത്തി.

മസ്​കത്തിന്​ ആഗോള പട്ടികയിൽ 108ാം സ്​ഥാനമാണുള്ളത്​. കഴിഞ്ഞ വർഷത്തേതിൽ നിന്ന്​ 12 സ്​ഥാനങ്ങളാണ്​ മസ്​കത്ത്​ താഴെയെത്തിയത്​. കോവിഡ്​ പശ്​ചാത്തലത്തിൽ സൗദി അറേബ്യ ഒഴിച്ച്​ പ്രധാന ജി.സി.സി നഗരങ്ങളിലെല്ലാം ജീവിത ച്ചെലവ്​ കുറഞ്ഞതായി സൂചികയിൽ പറയുന്നു​. റിയാദാണ്​ ജി.സി.സിയിലെ ചെലവേറിയ നഗരം. ദുബൈ, അബൂദബി, മനാമ എന്നിവയാണ്​ കൂടിയ ജീവിതച്ചെലവിൽ മേഖലയിൽ അടുത്ത സ്​ഥാനങ്ങളിൽ.

ലോകത്തിൽ ജീവിതച്ചെലവേറിയ നഗരങ്ങൾ തുർക്ക്​മെനിസ്​താൻ തലസ്​ഥാനമായ അഷ്​ഗബാത്തും ഹോ​​ങ്കോങും ബെയ്​റൂത്തുമാണ്​.

Tags:    
News Summary - Muscat is one of the three GCC cities with the lowest cost of living

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.