ജീവിതച്ചെലവ് കുറഞ്ഞ മൂന്ന് ജി.സി.സി നഗരങ്ങളിൽ മസ്കത്തും
text_fieldsമസ്കത്ത്: ജീവിതച്ചെലവ് കുറഞ്ഞ മൂന്ന് ജി.സി.സി നഗരങ്ങളിൽ മസ്കത്തും. ആഗോള നഗരങ്ങളിലെ ജീവിതച്ചെലവ് അടിസ്ഥാനമാക്കിയുള്ള മെർസറിെൻറ കോസ്റ്റ് ഓഫ് ലിവിങ് സിറ്റി റാങ്കിങ്ങിലാണ് മസ്കത്ത് സ്ഥാനം പിടിച്ചത്. ഗൾഫ് മേഖലയിൽ നിന്ന് കുവൈത്ത് സിറ്റിയും ദോഹയുമാണ് മസ്കത്തിന് മുന്നിലായി ഉള്ളത്.
ആഗോളതല പട്ടികയിൽ 209 നഗരങ്ങളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ കുവൈത്ത് സിറ്റി 115ാമത്. കഴിഞ്ഞ വർഷത്തെ പട്ടികയിൽ നിന്ന് കുവൈത്ത് രണ്ട് സ്ഥാനങ്ങൾ താഴത്തെത്തി. ദോഹ കഴിഞ്ഞ വർഷത്തേതിൽ നിന്ന് 21 സ്ഥാനവും താഴെയെത്തി.
മസ്കത്തിന് ആഗോള പട്ടികയിൽ 108ാം സ്ഥാനമാണുള്ളത്. കഴിഞ്ഞ വർഷത്തേതിൽ നിന്ന് 12 സ്ഥാനങ്ങളാണ് മസ്കത്ത് താഴെയെത്തിയത്. കോവിഡ് പശ്ചാത്തലത്തിൽ സൗദി അറേബ്യ ഒഴിച്ച് പ്രധാന ജി.സി.സി നഗരങ്ങളിലെല്ലാം ജീവിത ച്ചെലവ് കുറഞ്ഞതായി സൂചികയിൽ പറയുന്നു. റിയാദാണ് ജി.സി.സിയിലെ ചെലവേറിയ നഗരം. ദുബൈ, അബൂദബി, മനാമ എന്നിവയാണ് കൂടിയ ജീവിതച്ചെലവിൽ മേഖലയിൽ അടുത്ത സ്ഥാനങ്ങളിൽ.
ലോകത്തിൽ ജീവിതച്ചെലവേറിയ നഗരങ്ങൾ തുർക്ക്മെനിസ്താൻ തലസ്ഥാനമായ അഷ്ഗബാത്തും ഹോങ്കോങും ബെയ്റൂത്തുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.