മസ്കത്ത്: ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ വഴിയോര കച്ചവട സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നതിന് മസ്കത്ത് മുനിസിപ്പാലിറ്റി പുതിയ മാർഗനിർദേശം പുറത്തിറക്കി. മസ്കത്ത് ഗവർണറേറ്റിലുടനീളം ഇത്തരം തൊഴിലുകളിൽ ഏർപ്പെടുന്നതിന് സ്വദേശികളെ മാത്രമേ അനുവദിക്കുകയുള്ളൂ. വിദേശ തൊഴിലാളികളെ ജോലിക്ക് വെക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.
നഗരത്തിന്റെ സംരക്ഷണം, ആരോഗ്യ പരിപാലനം എന്നിവ ഉറപ്പാക്കുന്ന തരത്തിലാണ് പുതിയ മാർഗനിർദേശം പുറത്തിറക്കിയതെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ഇത്തരം കച്ചവടം ചെയ്യുന്നതിനായി മസ്കത്ത് മുനിസിപ്പാലിറ്റിയിൽനിന്ന് മുൻകൂർ അനുമതി നേടണം. ലൈസൻസ് നേടിയ കച്ചവടക്കാർ അധികൃതർ നിർദേശിച്ച ആരോഗ്യ സുരക്ഷ ഉറപ്പാക്കണം. തെരുവ് കച്ചവടക്കാരായ ആളുകളെ പിന്തുണക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിയന്ത്രണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റിയിലെ മീഡിയ കോഓഡിനേറ്റർ ഖാലിദ് അൽ ഖാൻബാഷി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.