മസ്കത്ത്: മസ്കത്ത് നഗരത്തെ വെള്ളപൂശാനൊരുങ്ങി മുനിസിപ്പാലിറ്റി. നഗരത്തിലെ വീടുകൾക്കും കെട്ടിടങ്ങൾക്കും വെള്ളയോ സമാനമായ ഷേഡുകളോ നൽകണമെന്നാണ് മുനിസിപ്പാലിറ്റിയുടെ നിർദേശം. നഗര സൗന്ദര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മസ്കത്ത് നിവാസികളോട് മുനിസിപ്പാലിറ്റി കളർ കോഡ് നിർദേശം മുന്നോട്ടുവെച്ചത്.
പുറം ഭിത്തികളിലും വേലികളിലും ഇനി പെയിന്റടിക്കുമ്പോൾ വെള്ളയോ അതുമായി സാമ്യമായ ഷേഡുകളോ ഉപയോഗിക്കണമെന്നാണ് അഭ്യർഥന. ദുക്മ് സിറ്റിയുടെ വാസ്തുവിദ്യ നിർദേശങ്ങൾ പ്രകാരം വീടുകൾക്കും കെട്ടിടങ്ങൾക്കും ഇളം നിറത്തിലുള്ള ലൈറ്റ് കളറുകൾ നൽകുന്നതാണ് ഉചിതമെന്നും ഇവ കെട്ടിടത്തിനകത്ത് ചൂട് കുറക്കാൻ കാരണമാകുമെന്നാണ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.