നഗരത്തെ ‘വെള്ള' പൂശാനൊരുങ്ങി മസ്കത്ത് മുനിസിപ്പാലിറ്റി
text_fieldsമസ്കത്ത്: മസ്കത്ത് നഗരത്തെ വെള്ളപൂശാനൊരുങ്ങി മുനിസിപ്പാലിറ്റി. നഗരത്തിലെ വീടുകൾക്കും കെട്ടിടങ്ങൾക്കും വെള്ളയോ സമാനമായ ഷേഡുകളോ നൽകണമെന്നാണ് മുനിസിപ്പാലിറ്റിയുടെ നിർദേശം. നഗര സൗന്ദര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മസ്കത്ത് നിവാസികളോട് മുനിസിപ്പാലിറ്റി കളർ കോഡ് നിർദേശം മുന്നോട്ടുവെച്ചത്.
പുറം ഭിത്തികളിലും വേലികളിലും ഇനി പെയിന്റടിക്കുമ്പോൾ വെള്ളയോ അതുമായി സാമ്യമായ ഷേഡുകളോ ഉപയോഗിക്കണമെന്നാണ് അഭ്യർഥന. ദുക്മ് സിറ്റിയുടെ വാസ്തുവിദ്യ നിർദേശങ്ങൾ പ്രകാരം വീടുകൾക്കും കെട്ടിടങ്ങൾക്കും ഇളം നിറത്തിലുള്ള ലൈറ്റ് കളറുകൾ നൽകുന്നതാണ് ഉചിതമെന്നും ഇവ കെട്ടിടത്തിനകത്ത് ചൂട് കുറക്കാൻ കാരണമാകുമെന്നാണ് കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.