മസ്കത്ത്: പെരുന്നാൾ ആഘോഷിക്കാൻ വൈവിധ്യമാർന്ന പരിപാടികളൊരുക്കി മസ്കത്ത് മുനിസിപ്പാലിറ്റി. അമിറാത്ത് പബ്ലിക് പാര്‍ക്കിലാണ് 'ഊദ് ഈദ്' എന്ന പരിപാടി നടത്തുന്നത്. കുടുംബങ്ങളെയും കുട്ടികളെയും യുവാക്കളെയും ആകർഷിക്കുന്ന തരത്തിൽ വൈവിധ്യങ്ങളായ വിനോദ പരിപാടികളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ബാന്‍ഡുകള്‍, നാടകം, ആഡംബര വസ്തുക്കള്‍ വില്‍പന നടത്തുന്ന മൊബൈല്‍ കാര്‍ട്ടുകള്‍ തുടങ്ങിയവക്കൊപ്പം വിവിധ ഭക്ഷണ വൈവിധ്യങ്ങളും ഒരുക്കിയിട്ടുണ്ട്. കുട്ടികളുമായി നിരവധി കുടുംബങ്ങളാണ് കഴിഞ്ഞദിവസം ഇവിടെ എത്തിയത്.
നീണ്ട ഇടവേളക്കുശേഷം കുട്ടികളുമായി പുറത്തിറങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇത്തരം വിനോദ പരിപാടികൾ അവരുടെ മാനസിക ഉല്ലാസത്തിന് സഹായിക്കുമെന്നും കുടുംബങ്ങൾ പറഞ്ഞു. കോവിഡിന്‍റെ പിടിയിലമർന്നതിനാൽ കഴിഞ്ഞ രണ്ടുവർഷവും ആളുകൾ വീടിനുള്ളിൽ കഴിച്ചുകൂട്ടിയിരുന്നു. എല്ലാ ദിവസവും വൈകീട്ട് ആറുമുതല്‍ രാത്രി 11 വരെയാണ് പരിപാടി. അഞ്ചുദിവസം 'ഊദ് ഈദ്' തുടരുമെന്നും മസ്‌കത്ത് നഗരസഭ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.