അൻവർ ഹാജി (പ്രസി), ഷാജുദ്ദീൻ ബഷീർ (ജന. സെക്ര),
അബ്ബാസ് ഫൈസി (ട്രഷ)
മസ്കത്ത്: മസ്കത്ത് സുന്നി സെന്റർ 2023 വർഷത്തേക്കുള്ള പുതിയ പ്രവർത്തകസമിതി നിലവിൽവന്നു. റൂവിയിലുള്ള മൻബഉൽ ഹുദാ മദ്റസയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗം മൻബഉൽ ഹുദാ മദ്റസ പ്രിൻസിപ്പൽ എൻ. മുഹമ്മദലി ഫൈസി ഉദ്ഘാടനം ചെയ്തു. അൻവർ ഹാജി അധ്യക്ഷത വഹിച്ചു. ജമാൽ അൽഖുവൈർ പ്രവർത്തന റിപ്പോർട്ടും ബി. മുഹമ്മദ് വരവുചെലവും സലീം കോർണിഷ് മദ്റസ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. ഷാജുദ്ദീൻ ബഷീർ സ്വാഗതം പറഞ്ഞു. അൻവർ ഹാജി പ്രസിഡന്റും ഷാജുദ്ദീൻ ബഷീർ ജനറൽ സെക്രട്ടറിയും അബ്ബാസ് ഫൈസി ട്രഷററുമായ വർക്കിങ് കമ്മിറ്റിയും എൻ. മുഹമ്മദ് അലി ഫൈസി ചെയർമാനായ ഉപദേശകസമിതിയും നിലവിൽവന്നു.
മറ്റു ഭാരവാഹികൾ: മുസ്തഫ ഹാജി മട്ടന്നൂർ, ഉമർ വാഫി, മൂസ ഹാജി മത്ര (വൈസ് പ്രസി), മുഹമ്മദ്, റിയാസ് മേലാറ്റൂർ, ഷബീർ (ജോ. സെക്ര), സബ് കമ്മിറ്റി കൺവീനർമാർ: സലീം കോർണേഷ് (മദ്റസ), സുലൈമാൻ കുട്ടി (ഹജ്ജ്-ഉംറ), സലാഹുദ്ദീൻ യമാനി (ദഅ്വ), ഹാഷിം ഫൈസി (മയ്യിത്ത് പരിപാലനം), നിളാമുദ്ദീൻ ഹാജി (സ്വലാത്ത്), മുഹമ്മദ് ആരിഫ് (ഐ.ടി-മീഡിയ), സമീൽ കിരിയത്ത് (ഫാമിലി ക്ലാസ്). റിട്ടേണിങ് ഓഫിസർ പി.എ.വി. അബൂബക്കർ ഹാജി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.