മത്ര: ശൈത്യകാലം വന്നണഞ്ഞതോടെ സൗന്ദര്യത്തിെൻറ മാറ്റുകൂടി മത്ര കോര്‍ണിഷ്. കണ്ണിന് കുളിരുപകരുന്ന കാഴ്ചകള്‍ സഞ്ചാരികളെ ഇവിടേക്ക് മാടിവിളിക്കുകയാണ്. പുലര്‍ച്ചെ എത്തുന്നവരുടെ കണ്ണും മനസ്സും കവരുന്ന കാഴ്ചകളാണ് കോര്‍ണിഷ് പകര്ന്നുനല്കുന്നത്.
സുല്‍ത്താന്‍ ഖാബൂസ് പോര്‍ട്ടില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളും ബോട്ടുകളുമൊക്കെ രാവിലെ അരിച്ചെത്തുന്ന സൂര്യവെളിച്ചത്തില്‍ വെട്ടിത്തിളങ്ങുന്ന കാഴ്ച മനോഹാരിത നിറഞ്ഞതാണ്. ഒപ്പം നീലക്കടലിെൻറ വശ്യതയും ദേശാടനപ്പക്ഷികളുടെ കളകൂജനവും കൂടിയാകുമ്പോള്‍ സഞ്ചാരികള്‍ക്ക് പരിസരം വിട്ടുപോകാന്‍ മനസ്സ് വരില്ല.
വെളുപ്പിന് അനുഭവപ്പെടുന്ന കുളിരും ചെറിയ കാറ്റുമടങ്ങിയ സുഖകരമായ കാലാവസ്ഥ പതിവു പ്രഭാത സവാരിക്കാരും സന്ദർശകരും ഒരുപോലെ ആസ്വദിക്കുന്നുണ്ട്. ദേശാടനപ്പക്ഷികളെ നിരീക്ഷിക്കാനും അവയെ കാമറയിലേക്ക് ഒപ്പിയെടുക്കാനും കോര്‍ണിഷ് തീരത്തേക്ക് പ്രഭാതത്തിൽതന്നെ നിരവധിപേരാണ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.