ആസിഫ്​ റെദ

ഡിജിറ്റൽ ബാങ്കിങ്​ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളുമായി നാഷനൽ ബാങ്ക്​ ഒാഫ്​ ഒമാൻ

മസ്​കത്ത്​: ഡിജിറ്റൽ ബാങ്കിങ്​ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളുമായി നാഷനൽ ബാങ്ക്​ ഒാഫ്​ ഒമാൻ. ഇതി​െൻറ ഭാഗമായി കോർപറേറ്റ്​ ഇൻറർനെറ്റ്​ ബാങ്കിങ്​ പ്ലാറ്റ്​ഫോമിനുള്ള ട്രാൻസാക്​ഷൻ ചാർജുകൾ ഒഴിവാക്കി നൽകി. ബിസിനസ്​ സമൂഹത്തിന്​ ഡിജിറ്റൽ ഇടപാടുകളിൽ പ്രോത്സാഹനം നൽകുകയാണ്​ തീരുമാനത്തി​െൻറ ലക്ഷ്യം. നിരക്കുകൾ ഒഴിവാക്കിയതുവഴി ഡിജിറ്റൽ ബാങ്കിങ്​ കൂടുതൽ ചെലവ്​ കുറഞ്ഞതാകുമെന്ന്​ എൻ.ബി.ഒ ഗ്ലോബൽ ട്രാൻസാക്​ഷൻ വിഭാഗം മേധാവി ആസിഫ്​ റെദ പറഞ്ഞു. കോവിഡ്​ മഹാമാരിയുടെ തുടക്കം മുതൽ എൻ.ബി.ഒ ഡിജിറ്റൽ ബാങ്കിങ്ങിന്​ പ്രോത്സാഹനം നൽകിവരുകയാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.