േദശീയദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി മ​സ്ക​ത്ത് ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​ കെ​ട്ടി​ട​ങ്ങ​ളി​ൽ അ​ല​ങ്കാ​ര

വി​ള​ക്കു​ക​ൾ ​തെ​ളി​യി​ച്ച​പ്പോ​ൾ  z അ​ൻ​സാ​ർ ക​രു​നാ​ഗ​പ്പ​ള്ളി

മ​സ്ക​ത്ത്: വി​വി​ധ മേ​ഖ​ല​ക​ളി​ൽ രാ​ജ്യം കൈ​വ​രി​ച്ച വി​ക​സ​ന​ങ്ങ​ളെ അ​ട​യാ​ള​പ്പെ​ടു​ത്തി ഒ​മാ​ൻ തി​ങ്ക​ളാ​ഴ്ച 54ാം ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ക്കും. ആ​ധു​നി​ക ഒ​മാ​​ന്റെ ശി​ൽ​പി​യാ​യ അ​ന്ത​രി​ച്ച സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഈ​ദി​ന്‍റെ ജ​ന്മ​ദി​ന​മാ​ണ്​ രാ​ജ്യം ദേ​ശീ​യ​ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത്.

അ​ൽ സ​മൗ​ദ് ക്യാ​മ്പി​ലെ സൈ​നി​ക പ​രേ​ഡ് ​​ഗ്രൗ​ണ്ടി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ സൈ​നി​ക പ​രേ​ഡ് ന​ട​ക്കു​ക. ച​ട​ങ്ങി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് സ​ല്യൂ​ട്ട്​ സ്വീ​ക​രി​ക്കും. സു​ൽ​ത്താ​ൻ അ​ധി​കാ​ര​മേ​റ്റ​തി​നു​ ശേ​ഷ​മു​ള്ള നാ​ലാ​മ​ത്തെ സൈ​നി​ക പ​രേ​ഡാ​ണ്​ ഈ ​വ​ർ​ഷം ന​ട​ക്കാ​ൻ പോ​കു​ന്ന​ത്.

റോ​യ​ൽ ഒ​മാ​ൻ എ​യ​ർ​ഫോ​ഴ്സ്, റോ​യ​ൽ നേ​വി ഓ​ഫ് ഒ​മാ​ൻ, റോ​യ​ൽ ഗാ​ർ​ഡ് ഓ​ഫ് ഒ​മാ​ൻ, സു​ൽ​ത്താ​​ന്‍റെ പ്ര​ത്യേ​ക സേ​ന, റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്, റോ​യ​ൽ കോ​ർ​ട്ട് അ​ഫ​യേ​ഴ്സ്, റോ​യ​ൽ കാ​വ​ൽ​റി, റോ​യ​ൽ ഗാ​ർ​ഡ് കാ​വ​ൽ​റി ഓ​ഫ് ഒ​മാ​ൻ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​ള്ള എ​ല്ലാ​വി​ധ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ദേ​ശീ​യ ആ​ഘോ​ഷ​ങ്ങ​ളു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് ജ​ന​റ​ൽ അ​റി​യി​ച്ചു. ദേ​ശീ​യ​ദി​നം പ്ര​മാ​ണി​ച്ച്​ സു​ൽ​ത്താ​ന്​ മ​ന്ത്രി​മാ​രും വി​വി​ധ രാ​ഷ്​​ട്ര നേ​താ​ക്ക​ളും ആ​ശം​സ​ക​ൾ നേ​ർ​ന്നു. ത​ന്റെ മു​ന്‍ഗാ​മി​യാ​യ സു​ല്‍ത്താ​ന്‍ ഖാ​ബൂ​സി​​ന്‍റെ പാ​ത പി​ന്‍പ​റ്റി രാ​ജ്യ​ത്തെ ആ​ധു​നി​ക ലോ​ക​ത്തോ​ടൊ​പ്പം സ​ഞ്ച​രി​ക്കാ​ൻ പ്രാ​പ്ത​മാ​ക്കു​ന്ന പ്രേ​ത്​​ന​ത്തി​ലാ​ണ്​ ഹൈ​തം ബി​ൻ താ​രി​ഖ്.


രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന മ​നു​ഷ്യ​വി​ഭ​വ​മാ​യ യു​വ​ത​യെ പ​രി​ഗ​ണി​ച്ചും ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളെ ചേ​ർ​ത്തും പി​ടി​ച്ചും രാ​ജ്യ​ത്തെ കൂ​ടു​ത​ൽ പു​രോ​ഗ​തി​യി​ലേ​ക്ക്​ ന​യി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളാ​ണ്​ ഒ​രു​ക്കി കൊ​ണ്ടി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ൽ പ്ര​വാ​സി​ക​ളു​ടെ പ​ങ്ക്​ തി​രി​ച്ച​റി​ഞ്ഞ സു​ൽ​ത്താ​ൻ അ​​വ​രെ കൂ​ടി പ​രി​ഗ​ണി​ക്കു​ന്ന നൂ​ത​ന​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ളും പ​ദ്ധ​തി​ക​ളു​മാ​ണ് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്.

ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പു​ത​ന്നെ നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങി​യി​രു​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ ചി​ഹ്ന​ങ്ങ​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും വൈ​ദ്യു​ത വി​ള​ക്കു​ക​ൾ​കൊ​ണ്ടും വീ​ടു​ക​ളും ഓ​ഫി​സു​ക​ളും പാ​ത​യോ​ര​ങ്ങ​ളും അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്. മ​സ്ക​ത്ത് അ​ട​ക്ക​മു​ള്ള നി​ര​വ​ധി ന​ഗ​ര​ങ്ങ​ളി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ങ്ങ​ൾ വ​ർ​ണ പ്ര​ഭ ചൊ​രി​യാ​ൻ തു​ട​ങ്ങി. ഒ​മാ​ൻ ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​മാ​യ പ​ച്ച, വെ​ള്ള ചു​വ​പ്പ് എ​ന്നീ വ​ർ​ണ​ത്തി​ലു​ള്ള വി​ള​ക്കു​ക​ളാ​ണ് അ​ല​ങ്കാ​ര​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ദേ​ശീ​യ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പൊ​തു​അ​വ​ധി ന​വം​ബ​ര്‍ 20, 21 തീ​യ​തി​ക​ളി​ലാ​ണ്. വാ​രാ​ന്ത്യ ദി​ന​ങ്ങ​ൾ ഉ​ള്‍പ്പ​ടെ നാ​ല് ദി​വ​സം തു​ട​ര്‍ച്ച​യാ​യ അ​വ​ധി ല​ഭി​ക്കും. ഞാ​യ​റാ​ഴ്ച പ്ര​വൃ​ത്തി ദി​വ​സം ആ​രം​ഭി​ക്കും.

സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ കു​തി​പ്പ്

ആ​ഗോ​ള സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ മേ​ഖ​ല​ക​ളി​ലും സാ​മ്പ​ത്തി​ക പ്ര​ക​ട​ന​ത്തി​ലും ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ സു​ൽ​ത്താ​നേ​റ്റി​നാ​യി.

എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​രെ ഏ​ൽ​പ്പി​ച്ച ജോ​ലി​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​ത് തു​ട​രാ​നും എ​ല്ലാ ത​ല​ങ്ങ​ളി​ലെ​യും പ്ര​ക​ട​ന നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ സു​ൽ​ത്താ​ൻ ഊ​ന്ന​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.

വി​ഷ​ൻ 2040ന്‍റെ ല​ക്ഷ്യ​ങ്ങ​ളി​ൽ വി​വി​ധ വി​ജ​യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന് ശ്ര​ദ്ധേ​യ​മാ​യ രീ​തി​യി​ൽ സം​ഭാ​വ​ന ന​ൽ​കു​ന്ന​തി​ൽ ഇ​ത് അ​ഗാ​ധ​മാ​യ സ്വാ​ധീ​ന​മാ​ണ് ചെ​ലു​ത്തി​യ​ത്.

സ​ർ​ക്കാ​രി​ന് സാ​മ്പ​ത്തി​ക​മാ​യ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്താ​നും ക​ടം കു​റ​ക്കാ​നും മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നും ക​ഴി​ഞ്ഞു. 2024 ആ​ഗ​സ്റ്റ് അ​വ​സാ​നം​വ​രെ​യു​ള്ള രാ​ജ്യ​ത്തി​ന്‍റെ പൊ​തു​വ​രു​മാ​നം 8,106 ദ​ശ​ല​ക്ഷം റി​യാ​ലാ​ണ്. 2023ലെ ​ഇ​തേ കാ​ല​യ​ള​വി​ലെ 7,923 ദ​ശ​ല​ക്ഷം റി​യാ​ലു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഏ​ക​ദേ​ശം183 ദ​ശ​ല​ക്ഷം റി​യാ​ലി​ന്റെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത് .

രാ​ജ്യ​ത്തി​ന്‍റെ പൊ​തു​ബ​ജ​റ്റി​ൽ ഈ ​വ​ർ​ഷം ആ​ഗ​സ്റ്റ് വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം ഏ​ക​ദേ​ശം 447 ദ​ശ​ല​ക്ഷം റി​യാ​ലാ​ണ് മി​ച്ചം കൈ​വ​രി​ച്ച​ത്. റി​ട്ട​യ​ർ​മെ​ന്‍റ്, ഫ​ണ്ടു​ക​ൾ ല​യി​പ്പി​ക്ക​ൽ, ആ​നു​കൂ​ല്യ​ങ്ങ​ൾ പു​നഃ​ക്ര​മീ​ക​രി​ക്ക​ൽ എ​ന്നി​വ​യി​ലൂ​ടെ സാ​മൂ​ഹി​ക സം​ര​ക്ഷ​ണ സം​വി​ധാ​നം ആ​രം​ഭി​ക്കു​ന്ന​തി​നു പു​റ​മേ, 2021ലെ 20.8 ​ശ​ത​കോ​ടി റി​യാ​ലു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ, ഈ ​വ​ർ​ഷ​ത്തി​ന്റെ മൂ​ന്നാം പാ​ദ​ത്തി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ 14.4 ശ​ത​കോ​ടി റി​യാ​ലാ​യി പൊ​തു​ക​ടം കു​റ​യു​ക​യും ചെ​യ്തു.

2021ലെ ​പൊ​തു​ക​ട​ത്തി​ന്‍റെ ജി.​ഡി.​പി​യു​ടെ അ​നു​പാ​തം 62.3 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 2024 മ​ധ്യ​ത്തോ​ടെ 35 ശ​ത​മാ​ന​മാ​യി കു​റ​ക്കു​ന്ന​തി​നും 2022, 2023 വ​ർ​ഷ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 2.7 ശ​ത​മാ​ന​വും 2.2 ശ​ത​മാ​ന​വും രേ​ഖ​പ്പെ​ടു​ത്തി തു​ട​ർ​ച്ച​യാ​യ വ​ർ​ഷ​ങ്ങ​ളി​ൽ ബ​ജ​റ്റ് മി​ച്ചം കൈ​വ​രി​ക്കു​ന്ന​തി​ലും ഒ​മാ​ൻ വി​ജ​യി​ച്ചു.

സു​ര​ക്ഷി​ത നി​ക്ഷേ​പ അ​ന്ത​രീ​ക്ഷം

ആ​ഗോ​ള എ​ണ്ണ​വി​ല​യി​ലു​ണ്ടാ​യ ഇ​ടി​വി​ന്‍റെ​യും കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കു​ശേ​ഷം സു​ൽ​ത്താ​നേ​റ്റി​ൽ സു​ര​ക്ഷി​ത​മാ​യ നി​ക്ഷേ​പ അ​ന്ത​രീ​ക്ഷ​മാ​ണെ​ന്ന് റേ​റ്റി​ങ്ങു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഹെ​റി​റ്റേ​ജ് ഫൗ​ണ്ടേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ 2024ലെ ​സാ​മ്പ​ത്തി​ക സ്വാ​ത​ന്ത്ര്യ സൂ​ചി​ക​യി​ൽ ഒ​മാ​ൻ 39 റാ​ങ്കു​ക​ൾ ഉ​യ​ർ​ത്തി ആ​ഗോ​ള​ത​ല​ത്തി​ൽ 56ാം സ്ഥാ​ന​ത്താ​ണ്. 2023ൽ 95-ാം ​സ്ഥാ​ന​ത്താ​യി​രു​ന്നു.

സം​രം​ഭ​ക​ത്വ സൂ​ചി​ക​യി​ൽ, 2022-2023ലെ ​റാ​ങ്കി​ങി​ൽ​നി​ന്ന് 27 സ്ഥാ​ന​ങ്ങ​ൾ മു​ന്നേ​റി 11 സ്ഥാ​ന​ത്തെ​ത്താ​നും സാ​ധി​ച്ചു. പ​രി​സ്ഥി​തി പ്ര​ക​ട​ന സൂ​ചി​ക​യി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ 50ാ സ്ഥാ​ന​ത്താ​ണ് ഒ​മാ​ൻ. ക​ഴി​ഞ്ഞ വ​ർ​ഷ​മി​ത് 149ആ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ, സു​ൽ​ത്താ​ൻ ഖാ​ബൂ​സ് യൂ​ണി​വേ​ഴ്സി​റ്റി സ​ർ​വ്വ​ക​ലാ​ശാ​ല​ക​ളു​ടെ ആ​ഗോ​ള റാ​ങ്കി​ങി​ൽ 362ാ സ്ാ​ഥാ​നം കൈ​വ​രി​ച്ചു. മു​ൻ റാ​ങ്കി​ങ്ങി​ൽ​നി​ന്ന് 92 സ്ഥാ​ന​ങ്ങ​ളാ​ണ് മെ​ച്ച​പ്പെ​ടു​ത്തി​യ​ത്.

വി​ക​സ​ന പ​ദ്ധ​തി​ക​ൾ

ഈ ​വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട ഏ​റ്റ​വും ത​ന്ത്ര​പ്ര​ധാ​ന​മാ​യ പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ് ദു​കം പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ ദു​കം റി​ഫൈ​ന​റി ആ​ൻ​ഡ് പെ​ട്രോ​കെ​മി​ക്ക​ൽ ഇ​ൻ​ഡ​സ്ട്രീ​സ് പ​ദ്ധ​തി. ഒ​മാ​നും കു​വൈ​ത്തും ത​മ്മി​ലു​ള്ള ഏ​റ്റ​വും വ​ലി​യ സം​യു​ക്ത നി​ക്ഷേ​പ പ​ദ്ധ​തി​യാ​ണി​ത്. ഒ​മാ​നി ഒ.​ക്യു ഗ്രൂ​പ്പും കു​വൈ​ത്ത് പെ​ട്രോ​ളി​യം ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​മ്പ​നി​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

പു​ന​രു​പ​യോ​ഗ ഊ​ർ​ജ മേ​ഖ​ല​യി​ൽ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​നും ഒ​മാ​ന് ക​ഴി​ഞ്ഞു. 1,000 മെ​ഗാ​വാ​ട്ട് ഉ​ൽ​പാ​ദ​ന​ശേ​ഷി​യു​ള്ള മ​ന സൗ​രോ​ർ​ജ്ജ പ​ദ്ധ​തി, 500 മെ​ഗാ​വാ​ട്ട് ഉ​ൽ​പാ​ദ​ന​ശേ​ഷി​യു​ള്ള ഇ​ബ്രി സോ​ളാ​ർ എ​ന​ർ​ജി പ്ലാ​ന്‍റ് പ​ദ്ധ​തി, ബ​ർ​ക സോ​ളാ​ർ എ​ന​ർ​ജി, തെ​ക്ക​ൻ ബ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ 500 മെ​ഗാ​വാ​ട്ട് ഉ​ൽ​പാ​ദ​ന ശേ​ഷി​യു​ള്ള പ​ദ്ധ​തി, 100 മെ​ഗാ​വാ​ട്ട് ഉ​ൽ​പാ​ദ​ന​ശേ​ഷി​യു​ള്ള അ​മീ​ൻ സോ​ളാ​ർ എ​ന​ർ​ജി പ്ലാ​ന്‍റ്, 100 മെ​ഗാ​വാ​ട്ട് ഉ​ൽ​പാ​ദ​ന​ശേ​ഷി​യു​ള്ള സു​ഹാ​ർ സോ​ളാ​ർ എ​ന​ർ​ജി പ​ദ്ധ​തി, 50 മെ​ഗാ​വാ​ട്ട് ഉ​ത്പാ​ദ​ന​ശേ​ഷി​യു​ള്ള ദോ​ഫാ​ർ വി​ൻ​ഡ് എ​ന​ർ​ജി പ്ലാ​ന്‍റ് പ്രോ​ജ​ക്റ്റ് എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് .

ടൂ​റി​സം രം​ഗ​ത്തും ഉ​ണ​ർ​വ്

2023ൽ 40 ​ല​ക്ഷം​ വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് ഇ​വി​ടു​ത്തെ ആ​തി​ഥേ​യ​ത്വം തേ​ടി​യെ​ത്തി​യ​ത്. 2022നെ ​അ​പേ​ക്ഷി​ച്ച് 36.7 ശ​ത​മാ​ന​ത്തി​ന്റെ വ​ർ​ധ​നാ​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഈ ​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ സു​ൽ​ത്താ​നേ​റ്റി​ലേ​ക്ക് വ​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം ഏ​ക​ദേ​ശം ര​ണ്ട് ദ​ശ​ല​ക്ഷ​മാ​യി​ട്ടു​ണ്ട്. ഏ​ക​ദേ​ശം 3.2 ശ​ത​മാ​ന​ത്തി​ന്റെ ഉ​യ​ർ​ച്ച​യാ​ണ് സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 34,378 മു​റി​ക​ൾ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്ത് 895 ഹോ​ട്ട​ലു​ക​ളു​മു​ണ്ട്. 14, 800, 000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ്മു​ള്ള ഒ​മാ​നി​ലെ ഒ​രു സം​യോ​ജി​ത ന​ഗ​ര​മെ​ന്ന നി​ല​യി​ൽ സു​ൽ​ത്താ​ൻ ഹൈ​തം സി​റ്റി പ്രോ​ജ​ക്റ്റും വി​ക​സ​ന​ത്തി​ന് ആ​ക്കം കൂ​ട്ടു​ന്ന​താ​ണ്.

Tags:    
News Summary - national day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.