‘ഒ.​എ​ൽ-1 ഉ​പ​ഗ്ര​ഹം ചൈ​ന​യി​ൽ​നി​ന്ന് വി​ക്ഷേ​പി​ച്ച​പ്പോ​ൾ

ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ൽ പു​തു​ച​രി​തം

പു​തു​ത​ല​മു​റ​ക്ക് ബ​ഹി​രാ​കാ​ശ ​​മേ​ഖ​ല​യി​ൽ പു​തി​യ ച​ക്ര​വാ​ള​ങ്ങ​ൾ തു​റ​ന്നു​കൊ​ടു​ക്കാ​നും രാ​ജ്യ​ത്തി​ന് ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​യോ​ജ​നം ചെ​യ്യാ​നും ല​ക്ഷ്യം​വെ​ക്കു​ന്ന​താ​ണ് ഒ​മാ​ന്റെ ബ​ഹി​രാ​കാ​ശ പ​ദ്ധ​തി

ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ൽ വി​ജ​യ​ക്കൊ​ടി പാ​റി​പ്പി​ക്കു​ക​യാ​ണ് സു​ൽ​ത്താ​നേ​റ്റ്. ആ​ഗോ​ള നൂ​ത​ന സാ​​ങ്കേ​തി​ക രം​ഗ​ത്തെ വ​ള​ർ​ച്ച​യോ​ടൊ​പ്പം രാ​ജ്യ​ത്തെ നടത്താനുള്ള ഇ​വി​ട​ത്തെ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ദീ​ർ​ഘ വീ​ക്ഷ​ണ​ങ്ങ​ളാ​ണ് ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ൽ അ​ടു​ത്തി​ടെ​യു​ണ്ടാ​യ ച​ടു​ല​മാ​യ മു​ന്നേ​റ്റ​ങ്ങ​ൾ. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തി​നി​ടെ ര​ണ്ട് ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​ണ് ഒ​മാ​ൻ വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ച​ത്. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ആ​ദ്യ റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ​ത്തി​നും ഒ​രു​ങ്ങു​ക​യാ​ണ്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം, പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​ടെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ, പ​രി​സ്ഥി​തി നി​രീ​ക്ഷ​ണം, ന​ഗ​രാ​സൂ​ത്ര​ണം എ​ന്നി​വ​ക്കെ​ല്ലാം സ​ഹാ​യ​മേ​കു​ന്ന​താ​ണ് വി​ക്ഷേ​പി​ച്ച ര​ണ്ട് ഉ​പ​ഗ്ര​ഹ​ങ്ങ​ളും. ബ​ഹി​രാ​കാ​ശ രം​ഗ​ത്തെ കു​തി​പ്പ് ല​ക്ഷ്യ​മാ​ക്കി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പു​ത​ന്നെ പ​ദ്ധ​തി​ക​ളും ഗ​വ​ഷേ​ണ​ങ്ങ​ളും സു​ൽ​ത്താ​നേ​റ്റ് ന​ട​ത്തി​വ​ന്നി​രു​ന്നു. വി​ഷ​ൻ 2040ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. പു​തു ത​ല​മു​റ​ക്ക് ബ​ഹി​രാ​കാ​ശ ​​മേ​ഖ​ല​യി​ൽ പു​തി​യ ച​ക്ര​വാ​ള​ങ്ങ​ൾ തു​റ​ന്നു​കൊ​ടു​ക്കാ​നും രാ​ജ്യ​ത്തി​ന് ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​യോ​ജ​നം ചെ​യ്യാ​നും ല​ക്ഷ്യം​വെ​ക്കു​ന്ന​താ​ണ്

ഒ​മാ​ന്റെ ബ​ഹി​രാ​കാ​ശ പ​ദ്ധ​തി

ബ​ഹി​രാ​കാ​ശ സ​ഹ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 2018ൽ ​ഒ​മാ​നും ഇ​ന്ത്യ​യും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് ഇ​ന്ത്യ​ൻ കാ​ബി​ന​റ്റ് അം​ഗീ​ക​രി​ച്ച​തോ​ടെ, ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ സ​ഹാ​യം തേ​ടാ​നു​ള്ള വാ​തി​ലു​ക​ൾ ഒ​മാ​ന് തു​റ​ന്നു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ബ​ഹി​രാ​കാ​ശ ശാ​സ്ത്രം, സാ​ങ്കേ​തി​ക​വി​ദ്യ, ഭൂ​മി​യു​ടെ വി​ദൂ​ര സം​വേ​ദ​നം, ഉ​പ​ഗ്ര​ഹ അ​ധി​ഷ്‌​ഠി​ത നാ​വി​ഗേ​ഷ​ൻ, ഗ്ര​ഹ പ​ര്യ​വേ​ക്ഷ​ണം, ബ​ഹി​രാ​കാ​ശ പേ​ട​ക​ങ്ങ​ളു​ടെ ഉ​പ​യോ​ഗം, ബ​ഹി​രാ​കാ​ശ-​ഭൗ​മ സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ത്തി​നാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും ധാ​ര​ണ​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രി സൗ​ദ് ബി​ൻ ഹ​മൂ​ദ് അ​ൽ മ​വാ​ലി ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ഐ.​എ​സ്.​ആ​ർ.​ഒ ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

ഒ​ന്നാ​മ​നാ​യി ‘അ​മാ​ൻ -ഒ​ന്ന്’

ഒ​മാ​ന്റെ പ്ര​ഥ​മ ഉ​പ​ഗ്ര​ഹം അ​മാ​ൻ ഒ​ന്ന് 2023 ന​വം​ബ​ർ 11നാ​ണ് വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ക്കു​ന്ന​ത്. ര​ണ്ടാ​മ​ത്തെ ശ്ര​മ​ത്തി​ലാ​ണ് ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ച്ച​ത്. 2022ൽ ​ഒ​ക്ടോ​ബ​റി​ലാ​ണ് ആ​ദ്യ വി​ക്ഷേ​പ​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. 2023 ജ​നു​വ​രി പ​ത്തി​ന് വി​ക്ഷേ​പ​ണം ന​ട​ത്തി​യെ​ങ്കി​ലും സാ​ങ്കേ​തി​ക പി​ഴ​വ് കാ​ര​ണം പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​മാ​ൻ ബ​ഹി​രാ​കാ​ശ ക​മ്പ​നി​യാ​യ ഇ​റ്റ്കോ സ്പെ​യ്സാ​ണ് ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ക്കാ​നു​ള​ള ശ്ര​മ​ങ്ങ​ൾ​ക്കു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. സ്പേ​സ് എ​ക്സി​ന്റെ ഫാ​ൽ​ക്ക​ൻ ഒ​മ്പ​ത് റോ​ക്ക​റ്റി​ൽ ഘ​ടി​പ്പി​ച്ച് കാ​ലി​ഫോ​ർ​ണി​യ​യി​ലെ വി​ക്ഷേ​പ​ണി​യി​ൽ​നി​ന്നാ​ണ് പ​റ​ന്നു​യ​ർ​ന്ന​ത്.

അ​മാ​ൻ-​ഒ​ന്ന്​ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​രു​ന്നു. സു​ഹാ​ർ തു​റ​മു​ഖം, സു​ഹാ​ർ ഫ്രീ ​സോ​ൺ, ഇ​ബ്രി വി​ലാ​യ​ത്തി​ലെ പ​ടി​ഞ്ഞാ​റ​ൻ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളു​ടെ ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു അ​വ.​ ഭൂ​നി​രീ​ക്ഷ​ണം, വി​ദൂ​ര സം​വേ​ദ​നം എ​ന്നി​വ​യി​ലാ​ണ്​ അ​മാ​ൻ-​ഒ​ന്ന്​ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.

‘അ​മാ​ൻ -ഒ​ന്ന്’ ഉ​പ​ഗ്ര​ഹം പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ൾ

ഒ​മാ​ൻ സ​ർ​ക്കാ​റി​ന്റെ ബ​ഹി​രാ​കാ​ശ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ആ​ദ്യ ഉ​പ​ഗ്ര​ഹം ഭ്ര​മ​ണ പ​ഥ​ത്തി​ലെ​ത്തു​ന്ന​ത്. ഒ​മാ​ന്റെ ബ​ഹി​രാ​കാ​ശ പ​ദ്ധ​തി, മേ​ഖ​ല​യി​ലെ ബ​ഹി​രാ​കാ​ശ പ​ദ്ധ​തി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​മാ​യി​രി​ക്കു​മെ​ന്ന് നേ​ര​ത്തെ ഒ​മാ​ൻ ഗ​താ​ഗ​ത വാ​ർ​ത്താ​വി​നി​മ​യ വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം പ്ര​സ്താ​വി​ച്ചി​രു​ന്നു. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ​യും പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​ടെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ളെ​യും മ​റ്റും കു​റി​ച്ച്​ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന് ഉ​യ​ർ​ന്ന റെ​സ​ല്യൂ​ഷ​നു​ള്ള ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​ൻ പ്രാ​പ്ത​മാ​ക്കു​ന്ന​താ​ണ്​ ‘അ​മാ​ൻ'. ഇ​ത്ത​രം ചി​ത്ര​ങ്ങ​ൾ പി​ന്നീ​ട്​ ക​മ്പ്യൂ​ട്ട​ർ വി​ഷ​ൻ, മെ​ഷീ​ൻ ലേ​ണി​ങ്​, എ.​ഐ സൊ​ല്യൂ​ഷ​നു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് കൂ​ടു​ത​ൽ വി​ശ​ക​ല​നം ചെ​യ്യും.

എ.​ഐ സാ​ങ്കേ​തി​ക വി​ദ്യ​യു​മാ​യി ‘ഒ.​എ​ൽ-1’

നൂ​ത​ന റി​മോ​ട്ട് സെ​ൻ​സി​ങ്ങും എ.​ഐ ശേ​ഷി​യു​മു​ള്ള ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച ആ​ദ്യ ഉ​പ​ഗ്ര​ഹ​മാ​ണ് ഈ ​ന​വം​ബ​റി​ൽ വി​ക്ഷേ​പി​ച്ച‘​ഒ.​എ​ൽ-1. ‘ഒ​മാ​ൻ ലെ​ൻ​സ്’ ക​മ്പ​നി അ​ന്താ​രാ​ഷ്ട്ര ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ (ഐ.​ടി.​യു) സു​ൽ​ത്താ​നേ​റ്റി​ന്‍റെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഉ​പ​ഗ്ര​ഹം ചൈ​ന​യി​ൽ​നി​ന്നാ​ണ് വി​ക്ഷേ​പി​ച്ച​ത്.

പ​രി​സ്ഥി​തി നി​രീ​ക്ഷ​ണം, ന​ഗ​രാ​സൂ​ത്ര​ണം, റി​സോ​ഴ്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് എ​ന്നി​വ​യു​ൾ​പ്പെ​ടെ ഒ​മാ​നി​ലെ നി​ര​വ​ധി മേ​ഖ​ല​ക​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ൽ ഈ ​ഉ​പ​ഗ്ര​ഹം നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കും. എ.​ഐ അ​ധി​ഷ്ഠി​ത ഡേ​റ്റ വി​ശ​ക​ല​നം ന​ട​ത്താ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്‌​തി​രി​ക്കു​ന്ന ഉ​പ​ഗ്ര​ഹം, ഒ​മാ​ന്‍റെ പ്ര​കൃ​തി​ദ​ത്ത​വും ന​ഗ​ര​പ​ര​വു​മാ​യ പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നും കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന മി​ക​ച്ച ചി​ത്ര​ങ്ങ​ളും ന​ൽ​കും.

ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ക​മ്പ്യൂ​ട്ടി​ങ്ങി​നാ​യു​ള്ള ആ​ദ്യ​ത്തെ നൂ​ത​ന ഒ​പ്റ്റി​ക്ക​ൽ ഉ​പ​ഗ്ര​ഹ​മാ​ണി​ത്. സു​ൽ​ത്താ​നേ​റ്റി​ന് ഭൗ​മ​നി​രീ​ക്ഷ​ണ​ത്തി​നു​ള്ള വി​പു​ല​മാ​യ ക​ഴി​വു​ക​ൾ ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ ആ​ദ്യ​ത്തേ​ത് കൂ​ടി​യാ​ണി​ത്. ഈ ​നേ​ട്ടം ദേ​ശീ​യ വി​ക​സ​ന​ത്തി​നാ​യു​ള്ള സാ​ങ്കേ​തി​ക ന​വീ​ക​ര​ണ​ത്തി​നും ഡേ​റ്റാ​ധി​ഷ്ഠി​ത പ​രി​ഹാ​ര​ങ്ങ​ൾ​ക്കു​മു​ള്ള ഒ​മാ​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യെ എ​ടു​ത്തു​കാ​ണി​ക്കു​ന്ന​താ​ണ്. ഇ​ത് നി​രീ​ക്ഷ​ണ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല, ബ​ഹി​രാ​കാ​ശ​ത്തു നി​ന്ന് നേ​രി​ട്ട് ദ്രു​ത വി​ശ​ക​ല​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് കൃ​ത്രി​മ​ബു​ദ്ധി ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യും.

സ്റ്റാ​ർ വി​ഷ​ൻ എ​യ്‌​റോ​സ്‌​പേ​സ്, മാ​ർ​സ് ഡ​വ​ല​പ്‌​മെ​ന്‍റ് ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ് ക​മ്പ​നി എ​ന്നി​വ​യു​മാ​യു​ള്ള ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ​യാ​ണ് ഉ​പ​ഗ്ര​ഹ പ​ദ്ധ​തി യ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ​ത്തോ​ടെ, ഒ​മാ​ൻ ലെ​ൻ​സി​ന് പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ​ക്ക് ഉ​യ​ർ​ന്ന വേ​ഗ​ത​യി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ ഡേ​റ്റ ന​ൽ​കാ​നും സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ മൂ​ല്യം വ​ർ​ധി​പ്പി​ക്കാ​നും ആ​ഗോ​ള ബ​ഹി​രാ​കാ​ശ മേ​ഖ​ല​യു​ടെ വി​പു​ല​മാ​യ സം​ഭാ​വ​ന​യാ​യി ഒ​മാ​നെ ലോ​ക ഭൂ​പ​ട​ത്തി​ൽ അ​ട​യാ​പ്പെ​ടു​ത്താ​നും സാ​ധി​ക്കും.

ആ​​ദ്യ റോ​​ക്ക​​റ്റ് വി​​ക്ഷേ​​പ​ണം ഡി​സം​ബ​റി​ൽ

ആ​​ദ്യ റോ​​ക്ക​​റ്റ് വി​​ക്ഷേ​​പി​​ക്കാ​​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഒ​​മാ​​ൻ. ത​​ങ്ങ​​ളു​​ടെ ആ​​ദ്യ റോ​​ക്ക​​റ്റ് ഡി​​സം​​ബ​​റോ​​ടെ ദു​​ക്മി​​ലെ ഇ​​ത്‍ലാ​​ക് സ്‌​​പേ​​സ് ലോ​​ഞ്ച് കോം​​പ്ല​ക്‌​​സി​​ൽ​​നി​​ന്ന് വി​​ക്ഷേ​​പി​​ക്കു​​മെ​​ന്ന് ഗ​​താ​​ഗ​​ത, വാ​​ർ​​ത്താ​​വി​​നി​​മ​​യ, വി​​വ​​ര​​സാ​​ങ്കേ​​തി​​ക മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ (എം.​​ടി.​​സി.​​ഐ.​ടി) ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ലും നാ​​ഷ​​ന​​ൽ സ്‌​​പേ​​സ് പ്രോ​​ഗ്രാം മേ​​ധാ​​വി​​യു​​മാ​​യ ഡോ. ​​സൗ​​ദ് അ​​ൽ ഷോ​​യ്‌​​ലി അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഭൂ​​മി​​ശാ​​സ്ത്ര​​പ​​ര​​മാ​​യി ഭൂ​​മ​​ധ്യ​​രേ​​ഖ​​യോ​​ട്​ ചേ​​ർ​​ന്നു​നി​​ൽ​​ക്കു​​ന്ന പ്ര​​ദേ​​ശ​​മാ​​ണ് ഒ​​മാ​​ൻ. ഇ​​ത് കാ​​ര്യ​​ക്ഷ​​മ​​മാ​​യ ഉ​​പ​​ഗ്ര​​ഹ വി​​ക്ഷേ​​പ​​ണ​​ത്തി​​ന് ഏ​​റെ അ​​നു​​കൂ​​ല​​മാ​​ണ്. കു​​റ​​ഞ്ഞ ഇ​​ന്ധ​​നം മാ​​ത്രം ആ​​വ​​ശ്യ​​മാ​​യി വ​​രു​​ന്ന​​തി​​നാ​​ൽ ആ​​ത്യ​​ന്തി​​ക​​മാ​​യി ചെ​​ല​​വ് കു​​റ​​യു​​ക​​യും ചെ​​യ്യും. ഇ​​ക്കാ​​ര്യ​​ങ്ങ​​ളെ​​ല്ലാം ഒ​​മാ​​നെ ഉ​​പ​​ഗ്ര​​ഹ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് ആ​​ക​​ർ​​ഷ​​ക​​മാ​​ക്കു​​ന്ന​​താ​ണ്. ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ ചെ​​റി​​യ ശ​​ബ്‌​​ദ റോ​​ക്ക​​റ്റു​​ക​​ളാ​യി​​രി​​ക്കും വി​​ക്ഷേ​​പി​​ക്കു​​ക. ഇ​​ത്‍ലാ​​ക്കി​​ന് ബ​​ഹി​​രാ​​കാ​​​ശ മേ​​ഖ​​ല​​യി​​ൽ ശോ​​ഭ​​ന​​മാ​​യ ഭാ​​വി​​യാ​​ണു​​ള്ള​​ത്. ഒ​​മാ​​നി​​ൽ​​നി​​ന്ന് വി​​ക്ഷേ​​പി​​ക്കു​​ന്ന​​തി​​ന്റെ സാ​​മ്പ​​ത്തി​​ക​​നേ​​ട്ട​​ങ്ങ​​ൾ, കു​​റ​​ഞ്ഞ ചെ​​ല​​വ്, രാ​​ഷ്ട്രീ​​യ നി​​ഷ്പ​​ക്ഷ​​ത എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ ക​​മ്പ​​നി​​ക​​ൾ തി​​രി​​ച്ച​​റി​​യു​​ന്ന​​തോ​​ടെ ഇ​​ത്ത്‍ലാ​​ക് സ​​മ്പൂ​​ർ​​ണ ബ​​ഹി​​രാ​​കാ​​ശ പോ​​ർ​​ട്ടാ​​യി മാ​​റു​​മെ​​ന്നും ഷോ​​യ്‌​​ലി പ​​​റ​​ഞ്ഞു.

ഒ​​മാ​​ന്റെ സ്വ​​കാ​​ര്യ ബ​​ഹി​​രാ​​കാ​​ശ സം​​രം​​ഭ​​ങ്ങ​​ൾ​​ക്ക് കു​​തി​​പ്പേ​​കു​​ന്ന നാ​​ഷ​​ന​​ൽ എ​​യ്‌​​റോ​​സ്‌​​പേ​​സ് സ​​ർ​​വി​​സ​​സ് ക​​മ്പ​​നി (നാ​​സ്‌​​കോം) ആ​​ണ് ഈ ​​പ​​ദ്ധ​​തി​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന​​ത്. 2023ൽ ​​പ്ര​​ഖ്യാ​​പി​​ച്ച ഇ​​ത്​​ലാ​​ക് സ്​​​പേ​​സ്പോ​​ർ​​ട്ട്, ഗ​​വേ​​ഷ​​ണ​​ത്തി​​നും വാ​​ണി​​ജ്യ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു​​മാ​​യി റോ​​ക്ക​​റ്റ്, ഉ​​പ​​ഗ്ര​​ഹ വി​​ക്ഷേ​​പ​​ണ സേ​​വ​​ന​​ങ്ങ​​ൾ വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്ന മെ​​ന മേ​​ഖ​​ല​​യി​​ൽ ആ​​ദ്യ​​ത്തേ​​താ​​ണ്. വി​​വി​​ധ ഗ​​വേ​​ഷ​​ണ വി​​ക​​സ​​ന കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്കൊ​​പ്പം അ​​ത്യാ​​ധു​​നി​​ക റോ​​ക്ക​​റ്റ് ടെ​​സ്റ്റി​​ങ് സൗ​​ക​​ര്യ​​ങ്ങ​​ളും ഇ​​തി​​ലു​​ണ്ടാ​​കും.

Tags:    
News Summary - A new era in space

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.