നാ​ഷ​ന​ല്‍ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് നാ​ളെ സ​ലാ​ല​യി​ല്‍

മ​സ്ക​ത്ത്: പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ക​ലാ, സാ​ഹി​ത്യ അ​ഭി​രു​ചി​ക​ളെ ക​ണ്ടെ​ത്താ​നും അ​വ​യു​ടെ പ​രി​പോ​ഷ​ണ​ത്തി​നു​മാ​യി രി​സാ​ല സ്റ്റ​ഡി സ​ര്‍ക്കി​ള്‍ (ആ​ര്‍.​എ​സ്.​സി) ഒ​മാ​ന്‍ നാ​ഷ​ന​ല്‍ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വി​ന്‍റെ 13ാമ​ത്​ പ​തി​പ്പ്​ വെ​ള്ളി​യാ​ഴ്​​ച സ​ലാ​ല​യി​ല്‍ ന​ട​ക്കും. രാ​വി​ലെ 8.30 മു​ത​ല്‍ സ​ഹ​ല്‍നൂ​ത്ത് ഫാം ​ഹൗ​സി​ല്‍ ക​ലാ​മാ​മാ​ങ്ക​ത്തി​ന് തു​ട​ക്കം കു​റി​ക്കും. സാ​ഹി​ത്യോ​ത്സ​വി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം രാ​ത്രി ഏ​ഴു മ​ണി​ക്ക് കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​യ്യി​ദ് ഇ​ബ്രാ​ഹി​മു​ല്‍ ഖ​ലീ​ല്‍ ബു​ഖാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ന്‍ പി. ​സു​രേ​ന്ദ്ര​ന്‍ മു​ഖ്യാ​തി​ഥി​യാ​വും. ഒ​മാ​നി​ലെ മ​ത സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന പ്ര​മു​ഖ​ര്‍ സം​ബ​ന്ധി​ക്കും. യൂ​നി​റ്റ്, സെ​ക്ട​ര്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ജേ​താ​ക്ക​ളാ​യി സോ​ണ്‍ മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ മു​ന്നൂ​റോ​ളം പ്ര​തി​ഭ​ക​ളാ​ണ് നാ​ഷ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ മാ​റ്റു​ര​ക്കു​ന്ന​ത്. നാ​ഷ​ന​ൽ സാ​ഹി​ത്യോ​ത്സ​വി​ന് മ​സ്‌​ക​ത്ത്, ബൗ​ഷ​ര്‍, സീ​ബ്, ബ​ര്‍ക, സു​ഹാ​ര്‍, നി​സ്‌​വ, ഇ​ബ്ര, സ​ലാ​ല, ജ​അ​ലാ​ന്‍ തു​ട​ങ്ങി​യ ഒ​മ്പ​ത് സോ​ണു​ക​ളി​ല്‍നി​ന്ന് മ​ത്സ​രാ​ര്‍ഥി​ക​ളെ​ത്തും. ജൂ​നി​യ​ര്‍, സെ​ക്ക​ൻ​ഡ​റി, സീ​നി​യ​ര്‍, ജ​ന​റ​ല്‍ തു​ട​ങ്ങി കാ​റ്റ​ഗ​റി​ക​ളി​ലാ​യി ആ​ണ്‍, പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളു​ടെ 60 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്.

സാ​ഹി​ത്യോ​ത്സ​വി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ആ​ർ.​എ​സ്.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ത്യേ​ക ബ​സു​ക​ൾ ഇ​ന്ന് വൈ​കീ​ട്ട് റൂ​വി, റു​സൈ​ൽ, ബ​റ​ക, നി​സ്​​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് പു​റ​പ്പെ​ടും. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രാ​ണ് വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ലാ​യി പു​റ​പ്പെ​ടു​ന്ന ബ​സു​ക​ളി​ൽ സ​ലാ​ല​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​ക. നാ​ഷ​ന​ല്‍ സാ​ഹി​ത്യോ​ത്സ​വി​നു​ള്ള ഒ​രു​ക്കം പൂ​ര്‍ത്തി​യാ​ക്കി​യ​താ​യി ആ​ര്‍.​എ​സ്.​സി ഒ​മാ​ന്‍ നാ​ഷ​ന​ല്‍ ചെ​യ​ര്‍മാ​ന്‍ കെ.​പി.​എ. വ​ഹാ​ബ് ത​ങ്ങ​ള്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​കെ. മു​നീ​ബ്, നാ​ഷ​ന​ല്‍ എ​ക്‌​സി​ക്യൂ​ട്ടി​വ് സെ​ക്ര​ട്ട​റി വി.​എം. ശ​രീ​ഫ് സ​അ​ദി, സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍മാ​ന്‍ നാ​സി​റു​ദ്ദീ​ന്‍ സ​ഖാ​ഫി കോ​ട്ട​യം, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ നാ​സ​ര്‍ ല​ത്തീ​ഫി എ​ന്നി​വ​ര്‍ വാ​ര്‍ത്ത​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

Tags:    
News Summary - National Pravasi Literary Festival in Salalah tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.