ബാൽക്കണിയിൽനിന്ന് വീണ്​ കോട്ടയം സ്വദേശി സലാലയിൽ മരിച്ചു

മസ്കത്ത്​: സലാലയിലെ താമസസ്​ഥലത്തെ ബാൽക്കണിയിൽനിന്ന് വീണ്​ കോട്ടയം സ്വദേശി മരിച്ചു. ഔഖത്ത്​ സുൽത്താൻ ഖാബൂസ്​ ഹോസ്പിറ്റലിന്​ എതിർവശത്ത്​ താമസിച്ചിരുന്ന ഇരവിചിറയിലെ പാറപുറത്ത്​ സിജോ വർഗ്ഗീസ്​ (39) ആണ്​ മരിച്ചത്​. കുട്ടികളുടെ മുടിവെട്ടികൊണ്ടിരിക്കെ വെള്ളിയാഴ്ച വൈകീട്ട്​ അഞ്ച്​ മണിയോടെയായിരുന്നു സംഭവം.

താഴെ വീണ സോപ്പ്​ ഫ്ലാറ്റിന്‍റെ മുകളിലേക്ക്​ എറിഞ്ഞ്​ കൊടുക്കുന്നതിനിടെ ​പിടിക്കാൻ ശ്രമിക്കവേ താഴേക്ക്​ വീഴുകയായിരുന്നു. ഇലക്​ട്രിക്കൽ സേഫ്​റ്റി ഓഫിസറാണ്​. ഭാര്യ: നീതുമോൾ മാത്യൂ (നഴ്​സ്​, സുൽത്താൻ ഖാബൂസ്​ ഹോസ്​പ്പിറ്റൽ). മക്കൾ: ഡാൻ വർഗ്ഗീസ്​ സിജോ, ഡെറിക്​, ജൂസെഫ്​ പിതാവ്​: വർഗീസ്​. മാതാവ്​: മറിയാമ്മ.

Tags:    
News Summary - native of Kottayam died in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.