തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി

മസ്‌കത്ത്​: തൃശൂർ സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി. കുന്നംകുളം കൊച്ചന്നൂർ കല്ലുവെച്ച പീടികക്കടുത്ത് ചുങ്കം റോഡിൽ കുറ്റിയേരിയിൽ ഫവാസ് മുഹമ്മദ് (42) ആണ്​ അമീറാത്തിൽ മരിച്ചത്​. മസ്കത്തിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്ന ഫവാസ് സാമൂഹിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. ആക്സിഡന്റ്സ്‌ ആൻഡ്​ ഡിമൈസസ്‌ ഒമാൻ ട്രഷറർ, എം.എൻ.എം.എയുടെ രക്ഷാധികാരി തുടങ്ങിയ സാമൂഹിക-സാംസ്‌കാരിക സംഘടനകളിൽ അംഗമായിരുന്നു.

മൃതദേഹം വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് കൊച്ചന്നൂർ ജുമാമസ്‌ജിദ്‌ ഖബർസ്ഥാനിൽ മറവുചെയ്യുമെന്ന് ആക്സിഡന്റ്സ്‌ ആൻഡ്​ ഡിമൈസസ്‌ ഒമാൻ ഭാരവാഹികൾ അറിയിച്ചു. പരേതനായ കുഞ്ഞുമുഹമ്മദാണ് ഫവാസ് മുഹമ്മദിന്റെ പിതാവ്​. മാതാവ്: മാങ്കിയത്ത് ജമീല. ഭാര്യ: ഷെജ്ന. മകൾ: ഹസ്‌വ. സഹോദരങ്ങൾ: ഫിറോസ്, ഫാരിസ, ഫായിസ. 

Tags:    
News Summary - Native of Thrissur passed away in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.