മസ്കത്ത്: നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ ഒൗദ്യോഗിക സന്ദർശനാർഥം മസ്കത്തിലെത്തി. തിങ്കളാഴ്ച വൈകുന്നേരമാണ് ദിവസങ്ങൾ നീളുന്ന ഒൗദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി എത്തിയത്. വിമാനത്താവളത്തിൽ മന്ത്രിസഭ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് േനപ്പാൾ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഒൗദ്യോഗിക സംഘാംഗങ്ങളെ പരിചയപ്പെട്ട ശേഷം സയ്യിദ് ഫഹദും ഷേർ ബഹാദൂറും റോയൽ ഒമാൻ പൊലീസിെൻറ പ്രോേട്ടാക്കോൾ ഗാർഡുമാരുടെ അഭിവാദ്യം സ്വീകരിച്ചു. നേപ്പാൾ ഉപപ്രധാനമന്ത്രി, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ അടങ്ങുന്ന ഒമാൻ സർക്കാറിലെ മന്ത്രിമാർ ഉൾപ്പെടെയുള്ളവരുമായി വരും ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.