മസ്കത്ത്: നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ 13ാമത് ഷോറൂം ബര്‍കയില്‍ പ്രവര്‍ത്തനം തുടങ്ങി. ബര്‍ക വാലി ശൈഖ് അബ്ദുല്ല മുഹമ്മദ് അബ്ദുല്ല അല്‍ ബാരേകി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നെസ്റ്റോ ഗ്രൂപ് റീജനല്‍ ഡയറക്ടര്‍മാരായ ഹാരിസ് പലോല്ലത്തില്, മുജീബ് വി.ടി.കെ തുടങ്ങിയവര്‍ പങ്കെടുത്തു.
മികച്ച സൗകര്യം, ആകര്‍ഷണീയമായ ഉള്‍വശം, മികവുറ്റ രീതിയില്‍ ക്രമീകരിച്ച ചില്ലറവില്പന വിഭാഗം, വിപുലമായ കൗണ്ടറുകള്‍, വിശാല പാര്‍ക്കിങ് തുടങ്ങിയവ ബര്‍ക സ്റ്റോറിന്റെ പ്രത്യേകതകളാണ്. മിതമായ വില, സൗകര്യപ്രദം, മികവുറ്റ സേവനം തുടങ്ങി പുതിയൊരു ഷോപ്പിങ് അനുഭവം സമ്മാനിക്കും.
ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഒന്നര ലക്ഷം ചതുരശ്രയടി സ്ഥലം അവശ്യ, ലൈഫ്സ്റ്റൈല്‍ ഉൽപന്നങ്ങളുടെ ചില്ലറ വ്യാപാരത്തിനായി നീക്കിവെച്ചിട്ടുണ്ട്. ഫ്രഷ്-ഫ്രോസന്‍ ഫുഡ്, ഫ്രൂട്ട്സ്, പച്ചക്കറി, പലവ്യഞ്ജനം, ഇലക്ട്രോണിക്, വീട്ടുസാധനങ്ങള്‍ അടക്കമുള്ള വിഭാഗങ്ങളും വേര്‍തിരിച്ചിട്ടുണ്ട്. പ്രീമിയവും പ്രാദേശികവുമായ ഉൽപന്നങ്ങള് വാങ്ങാനുള്ള സൗകര്യവും ലഭ്യമാണ്. ഇറച്ചി, ബേക്കറി ഉൽപന്നങ്ങള്, ഭക്ഷണം തയാറാക്കി നല്കുന്ന അടുക്കള എന്നിവക്ക് പ്രത്യേക കൗണ്ടറുകളുമുണ്ട്.
ബര്‍കയില്‍ 13ാമത് സ്റ്റോര്‍ ആരംഭിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇതുവഴി രാജ്യത്ത് ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖല വ്യാപിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ഹാരിസ് പലോല്ലത്തില് പറഞ്ഞു. പുതിയ സ്റ്റോര്‍ തുറന്നതിലൂടെ പ്രാദേശിക ജനസമൂഹത്തോടുള്ള നെസ്റ്റോയുടെ പ്രതിബദ്ധതയാണ് വ്യക്തമായത്. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ സ്റ്റോറുകള്‍ക്ക് തുടക്കമിടും.
നെസ്റ്റോ ഗ്രൂപ്പിന്റെ വരവോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കൂടുതല്‍ വളര്‍ച്ചപ്രാപിക്കുകയും നിക്ഷേപ സൗഹൃദമാവുകയും ചെയ്യുമെന്ന് ഡയറക്ടര്‍ മുജീബ് വി.ടി.കെ പറഞ്ഞു. നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റില്‍ പ്രത്യക്ഷമായും പരോക്ഷമായും നിരവധി സ്വദേശികള്‍ക്ക് തൊഴിലവസരം ഒരുങ്ങും. നെസ്റ്റോ സംരംഭങ്ങള്‍ക്ക് ഭരണകൂടം എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ട്. ഇതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക വികാസത്തിന് കൂടുതല്‍ സഹായം നല്കാന് തങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.