മസ്കത്ത്: ഒമ്പതുമാസത്തെ ഇടവേളക്കുശേഷം രാജ്യത്തെ സ്വദേശി സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കമായി. 12ാം ഗ്രേഡ് വിദ്യാർഥികൾക്ക് മാത്രമാണ് ക്ലാസുകളുള്ളത്. മറ്റ് ക്ലാസുകളിലെല്ലാം ഒാൺലൈൻ പഠനംതന്നെ തുടരും.
ആരോഗ്യ സുരക്ഷ നടപടികൾ പാലിക്കുന്നതിെൻറ ഭാഗമായി 12ാം ഗ്രേഡ് വിദ്യാർഥികളെ രണ്ട് വിഭാഗമായി തിരിച്ചാണ് ക്ലാസുകൾ നടക്കുന്നത്. ഒന്നിടവിട്ട ആഴ്ചകളിൽ ഒാൺലൈൻ-ഒാഫ്ലൈൻ ക്ലാസുകൾ എന്ന ക്രമത്തിൽ സംയോജിത വിദ്യാഭ്യാസ രീതിയിലാണ് സ്കൂളുകൾ പ്രവർത്തിക്കുക. സാമൂഹിക അകലം പാലിച്ചാണ് ക്ലാസുകളിൽ ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുള്ളത്.
ഇന്ത്യൻ സ്കൂളുകൾ ഞായറാഴ്ച തുറന്നിട്ടില്ല. ഇന്ത്യൻ സ്കൂളുകളിൽ നേരത്തേ ഒാൺലൈൻ രീതിയിൽ അധ്യയനം ആരംഭിച്ചിരുന്നു. ഇൗ രീതിതന്നെ തൽക്കാലത്തേക്ക് തുടരുമെന്നാണ് സൂചന. നേരത്തേ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കൾക്കിടയിൽ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് സർവേ നടത്തിയിരുന്നു. ഇതിൽ ഭൂരിപക്ഷം പേരും ക്ലാസുകൾ പുനരാരംഭിക്കുന്നതിനോട് പ്രതികൂലമായാണ് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.