മസ്കത്ത്: കോറോണ വൈറസിെൻറ പുതിയ വകഭേദം ലോകത്ത് കണ്ടെത്തിയതിനെ തുടർന്ന് ഏഴ് രാജ്യങ്ങളില്‍നിന്നുള്ള യാത്രകാര്‍ക്ക് ഒമാനിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാബ്‌വെ, ലെസോത്തോ, ഈശ്വതിനി, മൊസാംബിക്ക് എന്നിവിടങ്ങളിൽനിന്നുള്ള യാത്രകാർക്കാണ് താൽകാലിക വിലക്ക് കോവിഡ് സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 14ദിവസത്തിനിടെ ഇൗ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിൽ മറ്റ് രാജ്യങ്ങളിൽനിന്ന് വരുന്നവർക്കും വിലക്ക് ബാധകമായിരിക്കും.
വിലക്ക് ഞായർ രാവിലെ എട്ട് മുതൽ പ്രാബല്യത്തിൽ വരും. ലോകത്ത് ദക്ഷിണാഫ്രിക്കയിലാണ് ജനിതകമാറ്റം വന്ന വൈറസിെന ആദ്യമായി കണ്ടെത്തിയത്. ഡെൽ റ്റയേക്കാൾ ബി.1.1.529 എന്ന കോവിഡ് വൈറസ് വകഭേദം കൂടുതൽ അപകടകാരിയെന്നാണ് ആേരാഗ്യവിദഗ്ധർ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.