മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് (ഐ.എസ്.സി) മലയാളം വിങ്ങിന്റെ 2023-24 വർഷത്തേക്ക് പുതുതായി തെരഞ്ഞെടുത്ത ഭാരവാഹികൾ ചുമതലയേറ്റു. മലയാളം വിങ് ഓഫിസിൽ നടന്ന ചടങ്ങിലായിരുന്നു ഭാരവാഹികളുടെ സ്ഥാനാരോഹണം. അജിത് വാസുദേവൻ കൺവീനറും പി.എം. മുരളീധരൻ കോകൺവീനറുമാണ്.
അനിൽ കടക്കാവൂരാണ് ട്രഷറർ. മറ്റു ഭാരവാഹികൾ: ടി.പി. കുട്ടി അലി (സെക്ര, സാമൂഹികക്ഷേമം) രാജേഷ് കല്ലുംപുറത്ത് (സെക്ര, കൾചറൽ) രാജീവ്കുമാർ (സെക്ര, വിനോദം, കായികം), പ്രീത അനിലാൽ (സെക്ര, വനിത വിങ്), മിനി സുനിൽ (സെക്ര, സാഹിത്യം-സംഗീതം), അജിത്കുമാർ (സെക്ര, കുട്ടികളും നാടകവും). ഒമാനിൽ താമസിക്കുന്ന കേരളീയ സമൂഹത്തിലെ അംഗങ്ങൾക്ക് കൈത്താങ്ങുമായി മലയാളം വിങ് എന്നും മുൻപന്തിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സുൽത്താനേറ്റിൽ കേരള സമൂഹത്തിലെ അംഗങ്ങള്‍ക്കുണ്ടാകുന്ന ഏതു പ്രതിസന്ധിഘട്ടത്തിലും മലയാള വിഭാഗം ഇടപെട്ട് പരിഹാരം കാണാന്‍ ശ്രമിക്കും.
ഇന്ത്യന്‍ സര്‍ക്കാറുമായും ഇന്ത്യന്‍ എംബസിയുമായും ചേര്‍ന്ന് ഇതിനായി പ്രവര്‍ത്തിക്കും. വിവിധ പരിപാടികളുമായി വനിത വിഭാഗവും സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. വര്‍ഷം മുഴുവന്‍ നടത്തപ്പെടുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും വനിത അംഗങ്ങള്‍ വളരെ സജീവമാണ്. ഓണം വലിയ ആഘോഷമായി ഈ വര്‍ഷവും നടത്തുമെന്ന് കണ്‍വീനര്‍ അജിത് വാസുദേവന്‍ പറഞ്ഞു. മത്സരപരിപാടികള്‍ മേയ് മാസത്തില്‍ ആരംഭിക്കും. ഓണാഘോഷങ്ങളുടെ സമാപന പരിപാടികള്‍ സെപ്റ്റംബറിലും നടത്താന്‍ ഉദ്ദേശിക്കുന്നതായും ഇതിന്റെ മറ്റു വിവരങ്ങള്‍ അറിയിക്കുമെന്നും അജിത് വാസുദേവന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.