മസ്കത്ത്: വാടാനപ്പള്ളി ഗ്രൂപ് ഓഫ് എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷന്റെ പൂർവ വിദ്യാർഥി സംഘടനയായ ഉസ്ര ഒമാൻ ചാപ്റ്റർ യോഗം റൂവിയിൽ ചേർന്നു. സ്ഥാപനത്തിന്റെ വൈസ് ചെയർമാനും മാനേജിങ് ഡറക്ടറുമായ ഹനീഫ മാസ്റ്റർ, തളിക്കുളം ബ്രാഞ്ചിന്റെ ഡയറക്ടർ മുനീർ വരാന്തരപ്പള്ളി എന്നിവർ മുഖ്യാതിഥികളായി. ഹനീഫ മാസ്റ്ററിന്റെ നേതൃത്വത്തിൽ സ്ഥാപനത്തെക്കുറിച്ചും ഒമാനിലെ ഉസ്ര പൂർവവിദ്യാർഥികളെക്കുറിച്ചുമുള്ള കാര്യങ്ങൾ വിശദീകരിച്ചു. നിലവിലുള്ള ഉസ്റ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
ഭാരവാഹികൾ: കെ.എം. അസീസ് വയനാട് (പ്രസി), എൻ. മുഹമ്മദ് (സെക്ര), ഫാത്തിമ ജമാൽ (വനിത കൺ), അബ്ദുൽ റഹീം, വി.എച്ച്. ഹുസൈൻ, സഫിയ ഹസ്സൻ ഖദറ, ഷഫീഖ് മുസന്ന, ടി.എ. ഫസൽ, ഷഫീഖ് മുസന്ന, സുബൈദ ഷാജഹാൻ സൂർ (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ). ഒമാനിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഉസ്ര അംഗങ്ങൾ 9852767 എന്ന നമ്പറിൽ പ്രസിഡന്റ് അസീസ് വയനാടിനെ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.