ബ്രിഗേഡിയർ സൈദ്​ അൽ ആസ്​മി

പുതിയ വിസകൾ അനുവദിക്കാൻ തുടങ്ങിയിട്ടില്ല –ആർ.ഒ.പി

മസ്​കത്ത്​: കോവിഡ്​ വ്യാപനത്തി​െൻറ പശ്ചാത്തലത്തിൽ പുതിയ വിസകൾ അനുവദിക്കുന്നത്​ ഒമാൻ തൽക്കാലത്തേക്ക്​ നിർത്തിവെച്ചിരിക്കുകയാണെന്ന്​ റോയൽ ഒമാൻ പൊലീസ്​ ഡയറക്​ടർ ജനറൽ ഒാഫ്​ ഒാപറേഷൻസ്​ ബ്രിഗേഡിയർ സൈദ്​ അൽ ആസ്​മി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒക്​ടോബർ ഒന്നിന്​ വിമാനത്താവളങ്ങൾ തുറന്നശേഷം ​െറസിഡൻറ്​ വിസയിലും ഫാമിലി വിസയിലും ഉള്ളവർക്ക്​ രാജ്യത്തേക്ക്​ മടങ്ങിവരാൻ അവസരം നൽകുന്നുണ്ട്​. രാജ്യത്തിന്​ പുറത്തുള്ള വിസ കാലാവധി കഴിഞ്ഞവർക്ക്​ ഒമാനിലേക്ക്​ തിരികെവരാൻ കഴിയില്ലെന്നും ബ്രിഗേഡിയർ അൽ ആസ്​മി പറഞ്ഞു. ഒാൺലൈനിലും സർവിസ്​ സെൻററുകൾ വഴിയും ഇപ്പോൾ പുതിയ വിസകൾ നൽകുന്നില്ലെന്ന്​ റോയൽ ഒമാൻ പൊലീസ്​ ഇലക്​ട്രോണിക്​ മീഡിയ വിഭാഗം മേധാവി മേജർ മുഹമ്മദ്​ അൽ ഹാഷ്​മിയും പറഞ്ഞു.

വിസ കാലാവധി കഴിഞ്ഞവർക്ക്​ തിരികെ വരാൻ കഴിയില്ലെന്ന അറിയിപ്പിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്​​. രാജ്യത്തിനു പുറത്തുള്ളവരുടെ കാലാവധി കഴിഞ്ഞ വിസ സ്​പോൺസർക്ക്​ പുതുക്കാൻ അവസരം നൽകിയിരുന്നു. അതോടൊപ്പം ആറുമാസത്തിലധികം രാജ്യത്തിന്​ പുറത്തുള്ളവർക്ക്​ സ്​പോൺസറുടെ അനുമതിയോടെ തിരികെ വരാനും അനുമതി നൽകിയിരുന്നു. കോവിഡ്​ വ്യാപനം ഗുരുതര സാഹചര്യത്തിലെത്തി നിൽക്കുന്നതിനാൽ ഇൗ രണ്ട്​ സൗകര്യങ്ങളും എടുത്തുകളയുകയാണെന്നാണ് സൂചന. ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ ഒൗദ്യോഗിക വിശദീകരണം പുറത്തുവരുമെന്നാണ്​ കരുതുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.