പുതിയ വിസകൾ അനുവദിക്കാൻ തുടങ്ങിയിട്ടില്ല –ആർ.ഒ.പി
text_fieldsമസ്കത്ത്: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ പുതിയ വിസകൾ അനുവദിക്കുന്നത് ഒമാൻ തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് ഡയറക്ടർ ജനറൽ ഒാഫ് ഒാപറേഷൻസ് ബ്രിഗേഡിയർ സൈദ് അൽ ആസ്മി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒക്ടോബർ ഒന്നിന് വിമാനത്താവളങ്ങൾ തുറന്നശേഷം െറസിഡൻറ് വിസയിലും ഫാമിലി വിസയിലും ഉള്ളവർക്ക് രാജ്യത്തേക്ക് മടങ്ങിവരാൻ അവസരം നൽകുന്നുണ്ട്. രാജ്യത്തിന് പുറത്തുള്ള വിസ കാലാവധി കഴിഞ്ഞവർക്ക് ഒമാനിലേക്ക് തിരികെവരാൻ കഴിയില്ലെന്നും ബ്രിഗേഡിയർ അൽ ആസ്മി പറഞ്ഞു. ഒാൺലൈനിലും സർവിസ് സെൻററുകൾ വഴിയും ഇപ്പോൾ പുതിയ വിസകൾ നൽകുന്നില്ലെന്ന് റോയൽ ഒമാൻ പൊലീസ് ഇലക്ട്രോണിക് മീഡിയ വിഭാഗം മേധാവി മേജർ മുഹമ്മദ് അൽ ഹാഷ്മിയും പറഞ്ഞു.
വിസ കാലാവധി കഴിഞ്ഞവർക്ക് തിരികെ വരാൻ കഴിയില്ലെന്ന അറിയിപ്പിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. രാജ്യത്തിനു പുറത്തുള്ളവരുടെ കാലാവധി കഴിഞ്ഞ വിസ സ്പോൺസർക്ക് പുതുക്കാൻ അവസരം നൽകിയിരുന്നു. അതോടൊപ്പം ആറുമാസത്തിലധികം രാജ്യത്തിന് പുറത്തുള്ളവർക്ക് സ്പോൺസറുടെ അനുമതിയോടെ തിരികെ വരാനും അനുമതി നൽകിയിരുന്നു. കോവിഡ് വ്യാപനം ഗുരുതര സാഹചര്യത്തിലെത്തി നിൽക്കുന്നതിനാൽ ഇൗ രണ്ട് സൗകര്യങ്ങളും എടുത്തുകളയുകയാണെന്നാണ് സൂചന. ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ ഒൗദ്യോഗിക വിശദീകരണം പുറത്തുവരുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.