മസ്കത്ത്: ഗൾഫ് മാധ്യമം പ്രമുഖ ഭക്ഷ്യോത്പന്ന കമ്പനിയായ നൂർ ഗസലുമായി ചേർന്ന് ഒമാനിലെ വായനക്കാർക്കായി സംഘടിപ്പിച്ച റമദാൻ ക്വിസ് മത്സരത്തിലെ മെഗാ വിജയി മുഹമ്മദ് ഷമീലീന് സമ്മാനം കൈമാറി. റൂവിയിലെ സംസം റസ്റ്ററന്‍റിൽ നടന്ന ചടങ്ങിൽ നൂർ ഗസൽ സീനിയർ സെയിൽസ് മാനേജർ ഫസലു റഹ്മാൻ, ഗൾഫ് മാധ്യമം ഒമാൻ റസിഡന്‍റ് മാനേജർ ഷക്കീൽ ഹസ്സൻ എന്നിവർ ചേർന്നാണ് മെഗാ സമ്മാനമായ സാംസങ് 43 ഇഞ്ച് യു.എച്ച്.ഡി ടെലിവിഷൻ സമ്മാനിച്ചത്.
നൂർ ഗസൽ സെയിൽസ് മാനജേർ അസീം, മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ, മാർക്കറ്റിങ് എക്സിക്യൂട്ടീവ് നിഹാൽ ഷാജഹാൻ, സർക്കുലേഷൻ കോർഡിനേറ്റർ മുഹമ്മദ് നവാസ് തുടങ്ങിയവർ സംബന്ധിച്ചു.
റമദാൻ ഒന്ന് മുതൽ 30 വരെ ഗൾഫ് മാധ്യമം പത്രം, മാധ്യമം വെബ്സൈറ്റ്, സമൂഹ മാധ്യമ പേജുകളിൽ ദിനേന ഓരോ ചോദ്യം വീതം പ്രസിദ്ധീകരിച്ചിരുന്നു. മത്സരത്തിൽ പങ്കെടുത്തവരിൽ ശരിയുത്തരം അയച്ചവരിൽനിന്നും ദിനേന ഓരോ വിജയികളെ വീതം തെരഞ്ഞെടുത്തിരുന്നു. 30 വിജയികൾക്ക് നൂർ ഗസൽ ഫുഡ്‌സിന്റെ ഗിഫ്റ്റ് ഹാമ്പർ സമ്മാനമായി നൽകി.
ഒമാനിലെ എല്ലാ പ്രദേശങ്ങളിൽനിന്നും ധാരാളം ആളുകളാണ് മത്സരത്തിൽ പങ്കെടുത്തത്. റമദാൻ ക്വിസ് മത്സരത്തിന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അടുത്ത വർഷവും ഗൾഫ് മാധ്യമവുമായി സഹകരിച്ച് കൂടുതൽ മികവോടെ പരിപാടി നടത്തുമെന്ന് ഫസലു റഹ്മാനും അസീമും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.