സലാല: അന്തർദേശീയ നഴ്സസ് ദിനാചരണത്തിെൻറ ഭാഗമായി സലാല അൽ റാസി ആശുപത്രിയിൽ വിവിധ ആഘോഷ പരിപാടികൾ നടന്നു. ആശുപത്രിയിലെ നാലാം നിലയിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ നടന്ന പരിപാടി ഗ്രൂപ് ചെയർമാൻ അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു. മികച്ച സേവനം ചെയ്യുന്ന നഴ്സുമാരെ ചടങ്ങിൽ ആദരിച്ചു. മുംതാസ് അഗസ്റ്റിെൻറ നേതൃത്വത്തിൽ പ്രതിജ്ഞ ചൊല്ലുകയും ബാഡ്ജ് അണിയിക്കുകയും ചെയ്തു.
ജോലിയുടെ ഉത്തരവാദിത്തങ്ങൾ ഓർമിപ്പിക്കുന്ന വിവിധ ഗാനങ്ങൾ, ആക്ഷൻ ഗാനം, സ്കിറ്റ് എന്നിവ നഴ്സുമാർ അവതരിപ്പിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. ബിബിൻ അബ്ദുൽ ഖാദർ, ഡയറക്ടർ ബാസിൽ അബ്ദുൽ ഖാദർ, ഓപറേഷൻസ് മാനേജർ ഡോ. മുഹമ്മദ് റഫീഖ് എന്നിവർ സംബന്ധിച്ചു. ആശുപത്രിയിലെ ഡോക്ടർമാർ, പാരാ മെഡിക്കൽ ജീവനക്കാർ ഉൾെപ്പടെ നിരവധി പേർ സംബന്ധിച്ചു. അഡ്മിൻ മാനേജർ ജിൻസ് തമ്പാൻ, മാർക്കറ്റിങ് മാനേജർ ഫസീർ എന്നിവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.