മനാമ: ഒ.ഐ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈെൻറ 50ാം ദേശീയദിനാഘോഷവും കുടുംബസംഗമവും വെള്ളിയാഴ്ച നടക്കും.
രാവിലെ 9.30 മുതൽ കരാന ബീച്ച് ഗാർഡനിലാണ് ആഘോഷപരിപാടികൾ.
കുടുംബ സംഗമത്തോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തിൽ ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് കമ്മിറ്റി ജനറൽ കൺവീനറായി തെരഞ്ഞെടുത്ത രാജു കല്ലുംപുറം, സാമൂഹിക പ്രവർത്തകരായ നാസർ മഞ്ചേരി, ചെമ്പൻ ജലാൽ എന്നിവരെ അനുമോദിക്കും.
വിവിധ കല-കായിക മത്സരങ്ങളും ഉണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.