പ​ഴ​യ മ​സ്ക​ത്ത്​ വി​മാ​ന​ത്താ​വ​ളം

പ​ഴ​യ മ​സ്‌​ക​ത്ത്​ വി​മാ​ന​ത്താ​വ​ളം ഏ​വി​യേ​ഷ​ൻ മ്യൂ​സി​യ​മാ​ക്കു​ന്നു

മ​സ്ക​ത്ത്​: പ​ഴ​യ മ​സ്ക​ത്ത്​ വി​മാ​ന​ത്താ​വ​ളം അ​ത്യാ​ധു​നി​ക ഏ​വി​യേ​ഷ​ൻ മ്യൂ​സി​യ​മാ​ക്കി മാ​റ്റു​മെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ​ജി​നീ​യ​ർ നാ​യി​ഫ് ബി​ൻ അ​ലി അ​ൽ അ​ബ്രി. ഒ​മാ​ൻ ടി.​വി​ക്ക്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ സു​ൽ​ത്താ​നേ​റ്റി​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ യാ​ത്ര​യെ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള കാ​ഴ്ച​പ്പാ​ടോ​ടെ ആ​യി​രി​ക്കും ഇ​ത്​ ഒ​രു​ക്കു​ക.

പ​ഴ​യ വി​മാ​ന​ത്താ​വ​ള​ത്തെ വി​വി​ധോ​ദ്ദേ​ശ്യ​മു​ള്ള പൈ​തൃ​കം രേ​ഖ​പ്പെ​ടു​ത്തു​ന്ന ഒ​രു വ്യോ​മ​യാ​ന മ്യൂ​സി​യ​മാ​ക്കു​ക എ​ന്ന​താ​ണ് ഞ​ങ്ങ​ളു​ടെ അ​ഭി​ലാ​ഷം. 94 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഈ ​മേ​ഖ​ല​യി​ലെ സു​ൽ​ത്താ​നേ​റ്റി​ന്‍റെ ച​രി​ത്ര​വും രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി​രി​ക്കും മ്യൂ​സി​യ​മെ​ന്നും സി.​എ.​എ മേ​ധാ​വി പ​റ​ഞ്ഞു. 

Tags:    
News Summary - Old Muscat airport to be converted into aviation museum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.