മസ്കത്ത്: 47ാം ദേശീയദിനാഘോഷത്തിെൻറ ഭാഗമായി നിരക്കിളവുമായി ഒമാൻ എയർ. 47 ശതമാനം വരെ ഇളവാണ് പ്രഖ്യാപിച്ചത്. നവംബർ 18 വരെ ബുക്ക് ചെയ്യുന്ന ഇക്കോണമി ക്ലാസ്, ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്കാണ് ഇളവ് ലഭിക്കുക. ഇൗ ടിക്കറ്റുകൾ ഉപയോഗിച്ച് നവംബർ 21 മുതൽ അടുത്ത വർഷം മാർച്ച് 31 വരെ യാത്ര ചെയ്യാം. ഇരു വശങ്ങളിലേക്കും ടിക്കറ്റെടുക്കുന്നവർക്കാകും ഇൗ ആനുകൂല്യം ലഭിക്കുക. പുറപ്പെടുന്നത് ഒമാനിൽ നിന്നായിരിക്കുകയും വേണം.
അതേസമയം, കോഴിക്കോട്, മനില, ദോഹ, ജിദ്ദ, മദീന എന്നീ റൂട്ടുകളിൽ ആനുകൂല്യം ലഭിക്കില്ല. ആഭ്യന്തര സർവിസുകൾ, കോഡ്ഷെയർ, ഇൻറർലൈൻ, റെയിൽ സർവിസ് മേഖലകളിലും നിരക്കിളവ് ലഭ്യമാകില്ലെന്ന് ഒമാൻ എയർ പത്രക്കുറിപ്പിൽ അറിയിച്ചു. ദേശീയദിനത്തിെൻറ ഭാഗമായി ലോകത്തിെൻറ വിവിധയിടങ്ങളിലുള്ള 47 സ്ഥലങ്ങളിലേക്ക് നിരക്കിളവ് നൽകുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു. ഒമാനിൽനിന്നുള്ള ഉപഭോക്താക്കൾക്ക് അവിശ്വസനീയമായ നിരക്കിളവിൽ ലോകത്തിലെ ഏറ്റവും മികച്ച വിമാന കമ്പനിയിലെ യാത്രക്ക് അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ഖത്തർ എയർവേസ് അറിയിച്ചു. നവംബർ 18 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. അടുത്ത വർഷം മാർച്ച് 31 വരെ ഇൗ ടിക്കറ്റുകളിൽ യാത്ര ചെയ്യുകയും ചെയ്യാം. മസ്കത്ത്, സലാല, സൊഹാർ വിമാനത്താവളങ്ങളിൽനിന്ന് ഖത്തർ എയർവേസ് സർവിസ് നടത്തുന്നുണ്ട്.
യു.എ.ഇയുടെ വിമാന കമ്പനിയായ എമിറേറ്റ്സ് ഏതാനും ദിവസം മുമ്പ് ദേശീയ ദിന ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. നിരക്കിളവിന് പുറമെ, രണ്ട് മുതൽ ഏഴുവരെ യാത്രക്കാർക്ക് എമിറേറ്റ്സ് സ്പെഷൽ കമ്പാനിയൻ ഒാഫറും നവംബർ 18 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ലഭിക്കും. എല്ലാ ക്ലാസുകളിലെയും യാത്രക്കാർക്ക് പ്രത്യേക ഹോളിഡേ പാക്കേജുകളും ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.