മാ​ല​ദ്വീ​പ്​ സ​ർ​വി​സ്​  ഒ​മാ​ൻ​ എ​യ​ർ  പു​ന​രാ​രം​ഭി​ക്കു​ന്നു

മ​സ്​​ക​ത്ത്​: ഒ​മാ​ൻ എ​യ​ർ മാ​ല​ദ്വീ​പി​ലേ​ക്കു​ള്ള സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്നു. ത​ണു​പ്പു​കാ​ല ഷെ​ഡ്യൂ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒ​ക്​​ടോ​ബ​ർ 28 മു​ത​ലാ​ണ്​ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ക. പു​തി​യ ബോ​യി​ങ്​ 737 വി​മാ​ന​മാ​കും സ​ർ​വി​സി​ന്​ ഉ​പ​യോ​ഗി​ക്കു​ക. ആ​ഴ്​​ച​യി​ൽ ആ​റു​ ദി​വ​സം മ​സ്​​ക​ത്തി​ൽ​നി​ന്ന്​ മാ​ല​ദ്വീ​പ്​ ത​ല​സ്​​ഥാ​ന​മാ​യ മാ​ലെ​യി​ലേ​ക്കും ആ​ഴ്​​ച​യി​ൽ നാ​ലു​ദി​വ​സം തി​രി​ച്ച്​ മ​സ്​​ക​ത്തി​ലേ​ക്കും സ​ർ​വി​സ്​ ന​ട​ത്തും. ജൂ​ണി​ൽ മൊ​റോ​ക്കോ ത​ല​സ്​​ഥാ​ന​മാ​യ കാ​സാ​ബ്ലാ​ങ്ക​യി​ലേ​ക്ക്​ ഒ​മാ​ൻ എ​യ​ർ സ​ർ​വി​സ്​ ആ​രം​ഭി​ച്ചി​രു​ന്നു. ഒ​ക്​​ടോ​ബ​റി​ൽ മോ​സ്​​കോ​യി​ലേ​ക്കും സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്നു​ണ്ട്. 
Tags:    
News Summary - oman air-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.